ട്രംപിനെ വിലക്കാൻ ട്വിറ്റർ വാങ്ങാനൊരുങ്ങി യു.എസ്​ വനിത

വാഷിങ്​ടൺ:  യു.എസ്​ പ്രസിഡൻറ്​ ഡോണാൾഡ്​ ട്രംപ്​ നടത്തുന്ന പ്രചാരണങ്ങൾക്ക്​ അറുതി വരുത്താൻ ട്വിറ്ററിനെ വാങ്ങാനൊരുങ്ങി സി.​െഎ.എ ഏജൻറ്​. ​മുൻ സി.​െഎ.എ ഏജൻറായ വലേറ പാം വിൽസണാണ്​ ട്രംപി​​െൻറ മോശം ട്വീറ്റുകളെ തടയാനായി ട്വിറ്റർ വാങ്ങാനൊരുങ്ങുന്നത്​. #BuyTwitter #BanTrump എന്ന പേരിലുള്ള കാമ്പയിനിലൂടെ പണം സ്വരുപിച്ച്​ ട്വിറ്റർ വാങ്ങാനാണ്​ വിൽസണി​​െൻറ പദ്ധതി.

കാമ്പയിൻ തുടങ്ങിയ ശേഷം ഏകദേശം 1190 പേരാണ്​ ഇതി​​െൻറ ഭാഗമായി​. 39,269 ഡോളർ ഇതുവരെ ലഭിച്ചിട്ടുണ്ട്​. 1 ബില്യൺ ഡോളർ  സ്വരൂപിക്കാനാണ്​ നീക്കം.

ട്വിറ്ററിലെ ട്രംപി​​െൻറ പ്രവർത്തികൾ വളരെ ഭീകരമാണ്​. പത്രപ്രവർത്തകർ ഉൾപ്പടെയുള്ളവർക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ്​ ട്രംപ്​ ഉന്നയിക്കുന്നത്​. ഇതിന്​ അറുതി വരുത്താനുള്ള സമയമാണിതെന്ന്​ വലേറ ട്വിറ്റ്​ ചെയ്​തു. ഇത്തരത്തിൽ ശേഖരിക്കുന്ന പണമുപയോഗിച്ച്​ ട്വിറ്ററിൽ തങ്ങളുടെ താൽപര്യങ്ങൾ സംരിക്ഷിക്കാൻ ശ്രമിക്കുമെന്നാണ്​ വലേറ അറിയിച്ചിരിക്കുന്നത്​. ഇത്​ എത്രത്തോളം പ്രാവർത്തികമാവുമെന്ന്​ കണ്ടറിയണം.

Tags:    
News Summary - Former CIA agent plans to buy Twitter-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.