യു.എസ്​ വിലക്കിനിടെ വാവേയുടെ ആദ്യ 5ജി സ്മാർട്ട്​ഫോണെത്തുന്നു​

ബീജിങ്​: യു.എസ്​ ഉപരോധം നിലനിൽക്കുന്നതിനിടെ ചൈനീസ്​ സ്​മാർട്ട്​ഫോൺ നിർമാതാക്കളായ വാവേയുടെ ആദ്യ 5ജി ഫോൺ പു റത്തിറങ്ങുന്നു. വാവേയുടെ മേറ്റ്​ 20 എക്​സായിരിക്കും 5 ജി സാ​ങ്കേതിക വിദ്യയുടെ പിന്തുണയോടെ പുറത്തിറങ്ങുക. ചൈനയ ിൽ 26ന്​ ഫോൺ വിൽപ്പനക്കെത്തുമെന്നാണ്​ റിപ്പോർട്ടുകൾ.

നിലവിൽ വിപണിയിലുള്ള മേറ്റ്​ 20 എക്​സിന്​ സമാനമാണ്​ പുതിയ ഫോൺ. കാമറ, സ്​ക്രീൻ വലിപ്പം എന്നിവയിലൊന്നും വാവേയ്​ മാറ്റം വരുത്തിയിട്ടില്ല. എങ്കിലും 5 ജിയെ പിന്തുണക്കുന്നതിനായി ചില ചെറിയ മാറ്റങ്ങൾ ഫോണിൽ വരുത്തിയിട്ടുണ്ട്​.

ഫോണിൻെറ ബാറ്ററി ശേഷിയും സ്​റ്റോറേജും ഉയർത്തി​. മുമ്പ്​ 4200mAh ആയിരുന്നു ബാറ്ററി ശേഷിയെങ്കിൽ 5ജിയെ പിന്തുണക്കുന്ന വാവേയ്​ മേറ്റ്​ 20 എക്​സിൽ ഇത്​ 5000mAh ആണ്​. റാം ആറ്​ ജി.ബിയിൽ നിന്നും എട്ട്​ ജി.ബിയാക്കി ഉയർത്തി. സ്​റ്റോറേജ്​ 128 ജി.ബിയിൽ നിന്നും 256 ജി.ബിയാക്കി വർധിപ്പിക്കുകയും ചെയ്​തു.

അമേരിക്കയുടെ വാണിജ്യ വിലക്ക്​ നിലനിൽക്കുന്നതിനാൽ എല്ലാ രാജ്യങ്ങളിലും മേറ്റ്​ 20 എക്​സ്​ വിപണിയിലെത്തുമോയെന്ന കാര്യത്തിൽ സംശയമുണ്ട്​. അതേസമയം, ഗൾഫ്​ രാജ്യങ്ങളിൽ ഫോൺ പുറത്തിറക്കുന്നതിനെ കുറിച്ച്​ വാവേയ്​ സൂചനകൾ നൽകിയിട്ടുണ്ട്​.

Tags:    
News Summary - First 5G smartphone by Huawei-Technolgy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.