സീക്രറ്റ്​ ക്രഷസ്​; ഡേറ്റിങ്​ സേവനവുമായി ഫേസ്​ബുക്ക്​

ഫേസ്​ബുക്ക്​ ആപ്​ അപ്​ഡേഷന്​ പിന്നാലെ ഡേറ്റിങ്​ സേവനങ്ങൾ ​അവതരിപ്പിക്കാനൊരുങ്ങി സക്കർബർഗ്​. സീക്രറ്റ്​ ക്രഷസ്​ എന്ന പേരിലാവും ഡേറ്റിങ്​ സേവനങ്ങൾ ഫേസ്​ബുക്ക്​ ഉപയോക്​താകൾക്ക്​ ലഭ്യമാവുക. ഫേസ്​ബുക്കിലെ സുഹൃത്തികളിലാരെങ്കിലും രഹസ്യമായി പ്രണയിക്കുന്നുണ്ടോയെന്ന്​ സീക്രറ്റ്​ ക്രഷസിലൂടെ മനസിലാക്കാം​. 18 വയസിന്​ മുകളിലുള്ളവർക്ക്​ മാത്രമാണ്​ സീക്രറ്റ്​ ക്രഷസ് സേവനം​ ലഭ്യമാവുക. പൂർണമായും പരസ്യമില്ലാത്ത സേവനമായിരിക്കും ഫേസ്​ബുക്ക്​ അവതരിപ്പിക്കുക. ഇതിന്​ പുറമേ അധിക പണം നൽകി ചില പ്രത്യേക സേവനങ്ങൾ ആസ്വദിക്കാനുള്ള സൗകര്യവും ഉണ്ടാവും.

ഫേസ്​ബുക്കിലെ ഫ്രണ്ട്​ ലിസ്​റ്റിൽ നിന്ന്​ ഒമ്പത്​ പേരെ വരെ സീക്രറ്റ്​ ക്രഷായി തെരഞ്ഞെടുക്കാം. ഫ്രണ്ട്​ ലിസ്​റ്റിൽ നിന്നൊരാളെ സീക്രറ്റ്​ ക്രഷായി തെ​രഞ്ഞെടുക്കു​േമ്പാൾ ആ വ്യക്​തിക്കും നിങ്ങളെ ഒരാൾ സീക്രറ്റ്​ ക്രഷായി തെരഞ്ഞെടുത്തുവെന്ന്​ അറിയിച്ച്​ ഫേസ്​ബുക്ക്​ നോട്ടിഫിക്കേഷൻ അയക്കും. ഇങ്ങനെ പ്രണയം നേരിട്ട്​ പറയാതെ അറിയിക്കുന്നതിനുള്ള സൗകര്യമാണ്​ ഫേസ്​ബുക്ക്​ നൽകുക. ടിൻഡർ പോലുള്ള ഡേറ്റിങ്​ ആപുകളുടെ മാതൃകയിലാണ്​ ഫേസ്​ബുക്ക്​ സീക്രറ്റ്​ ക്രഷസു പ്രവർത്തിക്കുന്നതെങ്കിലും ഫ്രണ്ട്​ ലിസ്​റ്റിൽ ഇല്ലാത്തവരുമായി ഡേറ്റ്​ ചെയ്യാൻ ഫേസ്​ബുക്കിൽ സാധിക്കില്ല.

നിലവിൽ ഫേസ്​ബുക്ക്​ ആപിലുടെ ചില രാജ്യങ്ങളിൽ സീക്രറ്റ്​ ക്രഷസ്​ സംവിധാനം കമ്പനി നൽകുന്നുണ്ട്​. എന്നാൽ, ആഗോളതലത്തിൽ സേവനം എപ്പോൾ അവതരിപ്പിക്കുമെന്ന്​ ഇതുവരെ വ്യക്​തമാക്കിയിട്ടില്ല.

Tags:    
News Summary - Facebook's 'Secret Crushes'-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.