ഡേറ്റിങ്​ ആപുമായി ഫേസ്​ബുക്ക്​

വാഷിങ്​ടൺ: സുരക്ഷ സംബന്ധിച്ച്​ ആശങ്കകൾ ഉയരുന്നതിനിടെ ഡേറ്റിങ്​ ആപുമായി ഫേസ്​ബുക്ക്​. കമ്പനിയുടെ ഡെവലപ്പർമാരുടെ കോൺഫറൻസിലാണ്​ ​ഡേറ്റിങ്​ ആപ്​ പുറത്തിറക്കുമെന്ന്​ സി.ഇ.ഒ മാർക്ക്​ സക്കർബർഗ്​ പ്രഖ്യാപിച്ചത്​. ഉപയോക്​താക്കളുടെ സ്വകാര്യതയെ പൂർണമായി മാനിച്ച്​ കൊണ്ടാവും പുതിയ സേവനം ആരംഭിക്കുകയെന്നും സക്കർബർഗ്​ വ്യക്​തമാക്കി.

200 മില്യൺ ആളുകളാണ്​ ഫേസ്​ബുക്കിൽ അവിവാഹിതരാണെന്ന്​ വ്യക്​തമാക്കിയിട്ടുള്ളത്​​. പുതിയ ആപിലുടെ അർഥപൂർണ്ണമായ ബന്ധങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്നാണ്​ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഡേറ്റിങ്​ ആപ്​ പുറത്തിറക്കുന്നുവെന്ന പ്രഖ്യാപനം ഫേസ്​ബുക്കി​​െൻറ ഒാഹരികളെയും സ്വാധീനിച്ചു. ​തീരുമാനം പുറത്ത്​ വന്നയുടൻ ഫേസ്​ബുക്കി​​െൻറ ഒാഹരി വില ഒരു ശതമാനം ഉയർന്നു.

ഡേറ്റിങ്ങാനായി പ്രത്യേക പ്രൊഫൈൽ ഉപയോക്​താകൾക്ക്​ നിർമിക്കാനാവും. ഇൗ പ്രൊഫൈൽ ഫേസ്​ബുക്ക്​ ന്യൂസ്​ഫീഡിലോ ഫേസ്​ബുക്ക്​ സുഹൃത്തുകൾക്കോ കാണാനാവില്ല.  പ്രൊഫൈൽ നിർമിച്ചതിന്​ ശേഷം ഉപയോക്​താക്കൾക്ക്​ അവരുടെ താൽപര്യങ്ങൾക്കും ലോക്കേഷനു അനുസരിച്ചുള്ള ഗ്രൂപ്പ്​കളും ഇവൻറുകളും കാണാനാകും. ഇതി​​െൻറ അടിസ്ഥാനത്തിൽ പുതിയ ബന്ധങ്ങൾ സ്ഥാപിക്കാമെന്നാണ്​ ഫേസ്​ബുക്ക്​ പറയുന്നത്​. മെസഞ്ചറി​​െൻറ സഹായമില്ലാതെ രഹസ്യമായി ചാറ്റ്​ ചെയ്യുന്നതിനുള്ള  സംവിധാനവും ഫേസ്​ബുക്ക്​ ഡേറ്റിങ്​ ആപിൽ ഉൾപ്പെടുത്തുമെന്നാണ്​ സൂചന.

Tags:    
News Summary - FACEBOOK'S NEW 'DATING' FEATURE COULD CRUSH APPS LIKE TINDER-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.