ആപ്പിളിനെ വെല്ലുവിളിക്കാൻ പുതിയ ആപുമായി ​ഫേസ്​ബുക്ക്​

പുതിയ ഗ്രൂപ്പ്​ കോളിങ്​ ആപ്​ അവതരിപ്പിക്കാനൊരുങ്ങി ഫേസ്​ബുക്ക്​​. കാച്ച്​അപ്​ എന്ന പേരിൽ ഓ​ഡിയോ കോളിങ്​ ആപി​​​െൻറ ഗവേഷണമാണ്​ ഫേസ്​ബുക്ക്​ നടത്തുന്നത്​. എട്ട്​ പേർക്ക്​ ഒരേസമയം ഓഡിയോ കോളിങ്​ നടത്താൻ സൗകര്യമൊരുക്കുന്നതാണ്​ ആപ്​. ആപ്പിളി​​​െൻറ ഫേസ്​ടൈമിലെ ഓഡിയോ കോളിങ്​ ഫീച്ചറിന്​ വെല്ലുവിളി ഉയർത്തുകയാണ്​ ഫേസ്​ബുക്കി​​​െൻറ ലക്ഷ്യം.

കാച്ച്​അപ്​ ഉപയോഗിക്കണ​െമങ്കിൽ ഫേസ്​ബുക്കിൽ അക്കൗണ്ട്​ ആവശ്യമില്ല. ഫോണിലെ കോൺടാക്​ടുകൾ ഉപയോഗിച്ച്​ കാച്ച്​അപ്​ പ്രവർത്തിക്കും. യു.എസിലാണ്​ പുതിയ ആപി​​​െൻറ പരീക്ഷണം പുരോഗമിക്കുന്നത്​. വൈകാതെ ആപ്പിൾ ഉപയോക്​താക്കൾക്ക്​ ആപ്​ ലഭ്യമാവും. 

നേരത്തെ സൂമിന്​​ വെല്ലുവിളി ഉയർത്താൻ മെസഞ്ചർ റും എന്ന ആപ്​ ഫേസ്​ബുക്ക്​ പുറത്തിറക്കിയിരുന്നു. 50 പേർക്ക്​ ഒരേ സമയം മെസഞ്ചർ റൂം ഉപയോഗിച്ച്​ വീഡിയോ കോളിങ്​ നടത്താം. 

Tags:    
News Summary - Facebook to take on Apple’s FaceTime-audio with CatchUp-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.