കാലിഫോർണിയ: ഫേസ്ബുക്കിലുടെ വൻതോതിൽ വ്യാജ വാർത്തകൾ പ്രചരിക്കുന്നുവെന്ന് പരാതികൾ ഉയരുന്നതിനിടെ െതറ്റായ വാർത്തകൾ കണ്ടെത്തുന്നതിന് ഫേസ്ബുക്ക് പുതിയ ടൂൾ അവതരിപ്പിക്കുന്നു. അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിലടക്കം വൻതോതിൽ ഇത്തരം വാർത്തകൾ ഫേസ്ബുക്കിലുടെ പ്രചരിച്ചിരുന്നു. ഇതിെൻറ കൂടി പശ്ചാത്തലത്തിലാണ് പുതിയ ടൂൾ കമ്പനി അവതരിപ്പിക്കുന്നത്.
ഫേസ്ബുക്കിെൻറ നിലവിലുളള പതിപ്പിൽ വ്യാജ വാർത്തകൾ കണ്ടെത്തുന്നതിനുള്ള സംവിധാനം കൂടി ഫേസ്ബുക്ക് കൂട്ടിച്ചേർക്കുമെന്നാണ് അറിയാൻ കഴിയുന്നത്. പുതിയ സംവിധാന പ്രകാരം വ്യാജ വാർത്തകൾക്ക് ഫേസ്ബുക്ക് പ്രത്യേകം ഫ്ലാഗ് നൽകും. ഇത്തരത്തിൽ ഫ്ലാഗ് ചെയ്യപ്പെട്ട വാർത്തകൾ വ്യാജ വാർത്തകളായിരിക്കുമെന്നാണ് ഫേസ്ബുക്ക് പറയുന്നത്.
വ്യാജ വാർത്തകൾ എളുപ്പത്തിൽ കണ്ടെത്തുന്നതിനായി സ്നൂപ്പ്സ്, എ.ബി.സി ന്യൂസ്, അസോസിയേറ്റഡ് പ്രസ് തുടങ്ങിയ വെബ്സൈറ്റുകളുമായി ഫേസ്ബുക്ക് ധാരണയിലെത്തി കഴിഞ്ഞു. വ്യാജ വാർത്തകൾ ഫേസ്ബുക്കിലെ ന്യൂസ് ഫീഡിൽ ഏറ്റവും താഴെയായിരിക്കും ഉപഭോക്താകൾക്ക് കാണാൻ സാധിക്കുക. എന്നാൽ ഫേസ്ബുക്കിൽ വരുന്ന മുഴുവൻ വാർത്തകളെയും കമ്പനി എങ്ങനെ നിരീക്ഷിക്കുമെന്നാണ് പല ഉപഭോക്താകളും ചോദിക്കുന്നത്.
ഫേസ്ബുക്കിലെ വ്യാജ വാർത്തകൾ അമേരിക്കൻ തെരഞ്ഞെടുപ്പിൽ ട്രംപിെൻറ വിജയത്തിന് കാരണമായി എന്ന വാദം വിചിത്രമാണെന്ന് ഫേസ്ബുക്ക് സ്ഥാപകൻ സക്കർബർഗ് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംവിധാനം ഫേസ്ബുക്ക് അവതരിപ്പിക്കുന്നത്. ന്യൂസ് വെബ്സൈറ്റുകളെ ഉപയോഗിച്ച് വ്യാജ വാർത്തകൾ തടയാനുള്ള ഫേസ്ബുക്കിെൻറ സംവിധാനം വിജയിക്കില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.