വിവരചോർച്ച: ഫേസ്​ബുക്കിന്​ പ്രതീക്ഷിച്ച നേട്ടമില്ല, ഒാഹരി വിലയിൽ വൻ കുറവ്​

വാഷിങ്​ടൺ: വിവരചോർച്ചയടക്കമുള്ള വിവാദങ്ങളിൽ ഉൾപ്പെട്ട ടെക്​ ഭീമൻ ഫേസ്​ബുക്കിന്​ സാമ്പത്തിക വർഷത്തി​​​െൻറ രണ്ടാം പാദത്തിൽ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ല. വരുമാനം വർധിച്ച്​ 13.2 ബില്യൺ ഡോളറിലെത്തിയെങ്കിലും വാൾസ്​ട്രീറ്റ്​ പ്രതീക്ഷിച്ച നേട്ടം ഫേസ്​ബുക്കിന്​ ആവർത്തിക്കാനായില്ല. ഫേസ്​ബുക്കി​​​െൻറ വരുമാനം 13.3 ബില്യൺ ഡോളറിലെത്തുമെന്നായിരുന്നു വാൾസ്​ട്രീറ്റ്​ പ്രതീക്ഷ. കഴിഞ്ഞ മൂന്ന്​ വർഷങ്ങളിലും വാൾസ്​ട്രീറ്റി​​​െൻറ പ്രതീക്ഷക്കൊത്ത പ്രകടനം ഫേസ്​ബുക്ക്​ കാഴ്​ചവെച്ചിരുന്നു.

42 ശതമാനമാണ്​ ഫേസ്​ബുക്കി​​​െൻറ വരുമാന വർധന. മൊബൈൽ പരസ്യത്തിലുടെയുള്ള ഫേസ്​ബുക്കി​​​െൻറ വരുമാനത്തിലും വർധനയുണ്ടായിട്ടുണ്ട്​. വരുമാന വർധനക്കിടയിലും ഫേസ്​ബുക്കി​​​െൻറ ​ഒാഹരി വില കുറയുകയാണ്​. കമ്പനിയുടെ ഒാഹരി വില 20 ശതമാനമാണ്​ കുറഞ്ഞത്​. ഒാഹരി വില കുറഞ്ഞതിലുടെ സി.ഇ.ഒ മാർക്ക്​ സക്കർബർഗിന്​ 16.8 ബില്യൺ ഡോളർ നഷ്​ടം വന്നിരുന്നു.

വിവരചോർച്ചയെ കുറിച്ചുള്ള വാർത്തകൾ ഫേസ്​ബുക്കിന്​ തിരിച്ചടിയായിട്ടുണ്ടെന്നാണ്​ സാമ്പത്തിക വിദഗ്​ധർ വിലയിരുത്തുന്നത്​. ന്യൂസ്​ ഫീഡിൽ ഫേസ്​ബുക്ക്​ നടപ്പാക്കിയ മാറ്റങ്ങളും കമ്പനിയെ പ്രതികൂലമായി ബാധിക്കുകയായിരുന്നുവെന്നാണ്​ വിലയിരുത്തൽ. 

Tags:    
News Summary - Facebook Reports Slower Growth in Q2; Mark Zuckerberg Loses $16.8 Billion as Shares Slide-​Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.