2019 ലോക്​സഭ തെരഞ്ഞെടുപ്പ്​: വ്യാജ വാർത്തകളെ നിയന്ത്രിക്കു​മെന്ന്​ ഫേസ്​ബുക്ക്​

ന്യൂഡൽഹി: 2019ലെ ലോക്​സഭ തെരഞ്ഞെടുപ്പ്​ സമയത്ത്​ ഇന്ത്യയിൽ വ്യാജ വാർത്തകളെ നിയന്ത്രിക്കുമെന്ന്​ ഫേസ്​ബുക്ക്​. ഫേസ്​ബുക്കിലുടെ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണോയെന്ന്​ പരിശോധിക്കാൻ സംവിധാനം ഏർപ്പെടുത്തുമെന്നാണ്​ കമ്പനി അറിയിച്ചിരിക്കുന്നത്​.

​േഫസ്​ബുക്കി​​െൻറ ഗ്ലോബൽ മാനേജർമാരിലൊരാളായ കാറ്റി ഹർബാത്ത്​ ഇതുസംബന്ധിച്ച ഉറപ്പ്​ മുഖ്യ തെരഞ്ഞെടുപ്പ്​ കമീഷണർ ഒ.പി റാവത്തിന്​ നൽകിയെന്നാണ്​ വിവരം. മാസങ്ങൾക്ക്​ മുമ്പ്​ സിയോളിൽ വെച്ച്​ നടത്തിയ കൂടികാഴ്​ചക്കിടെയായിരുന്നു ഫേസ്​ബുക്ക്​ വ്യാജ വാർത്തകളെ നിയന്ത്രിക്കുമെന്ന്​ അറിയിച്ചത്​.​ 

ഒന്നിലധികം യൂസർമാരോ തെരഞ്ഞെടുപ്പ്​ കമീഷൻ പോലുള്ള എജൻസികളോ ഒരു വാർത്ത വ്യാജമാണെന്ന്​ അറിയിച്ചാൽ അത്​ നീക്കം ചെയ്യുന്ന രീതിയാവും ഫേസ്​ബുക്ക്​ സ്വീകരിക്കുക. വാർത്ത വ്യാജമാണെന്ന്​ മനസിലായാൽ  നീക്കം ചെയ്യുകയോ അത്​ പോസ്​റ്റ്​  ചെയ്​ത ഉപയോക്​താവിന്​ മുന്നറിയിപ്പ്​ സന്ദേശം നൽകുകയോയാവും ഫേസ്​ബുക്ക്​ ചെയ്യുക. കർണാടക തെരഞ്ഞെടുപ്പ്​ സമയത്ത്​ തെരഞ്ഞെടുപ്പ്​ കമീഷനുമായി ചേർന്ന്​ വ്യാജ വാർത്തകൾ തടയാൻ ഫേസ്​ബുക്ക്​ നടപടി സ്വീകരിച്ചിരുന്നു. വരും വർഷങ്ങളിൽ വാട്​സ്​ ആപുമായി ചേർന്നും വ്യാജ വാർത്തകളെ തടയാനുള്ള ഒരുക്കത്തിലാണ്​ തെരഞ്ഞെടുപ്പ്​ കമീഷൻ.

Tags:    
News Summary - Facebook offers to curb fake news during 2019 Lok Sabha poll-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.