സുരക്ഷ: മുഖം തിരിച്ചറിയുന്ന സംവിധാനം ഫേസ്​ബുക്ക്​ ഉൾപ്പെടുത്തുന്നു

കാലിഫോർണിയ: ഉപയോക്​താക്കൾക്ക്​ അക്കൗണ്ടുകൾ കൂടുതൽ സുരക്ഷിതമാക്കാൻ ഫേസ്​ റെക്ക​ഗനൈസേഷൻ സംവിധാനം ഫേസ്​ബുക്ക്​ ഉൾപ്പെടുത്തുന്നുവെന്ന്​ റിപ്പോർട്ടുകൾ. ഉപയോക്​താക്കളുടെ ​െഎഡൻറിറ്റി പരിശോധിക്കുന്നതിനായാണ് പുതിയ സംവിധാനം ഉൾപ്പെടുത്തിയിരിക്കുന്നത്​.

അക്കൗണ്ട്​ ​വെരിഫിക്കേഷൻ വേഗത്തിലാക്കാൻ പുതിയ സംവിധാനം അവതരിപ്പിക്കുന്നതിനായി പരീക്ഷണങ്ങൾ നടത്തുകയാണെന്ന്​ ഫേസ്​ബുക്ക്​ അറിയിച്ചു. അക്കൗണ്ട്​ റിക്കവറി ചെയ്യു​േമ്പാഴാണ്​ സംവിധാനം ഉപയോഗിക്കാൻ സാധിക്കുക. ലോഗിൻ ചെയ്​ത ഡിവൈസുകളിലായിരിക്കും പുതിയ സേവനം ലഭ്യമാവുകയെന്നും ഫേസ്​ബുക്ക്​ പ്രതിനിധി ടെക്​ ക്രഞ്ചിന്​ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഉപയോക്​താക്കളുടെ മുഖം തിരിച്ചറിയാൻ സഹായിക്കുന്ന വീഡിയോ ചാറ്റ്​ ഡിവൈസ്​ വികസിപ്പിക്കാനും ഫേസ്​ബുക്കിന്​ പദ്ധതിയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്​. ​

Tags:    
News Summary - Facebook May Introduce Facial Recognition For Account Security: Report–​Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.