വിവരം ​ചോർന്നു; ഫേസ്​ബുക്കി​െൻറ നഷ്​ടം 40 ബില്യൺ ഡോളർ

ന്യൂയാർക്ക്​: ഫേസ്​ബുക്ക്​ ഉപയോക്​താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന വാർത്തകളെ തുടർന്ന്​ കമ്പനിക്ക്​ ഭീമമായ നഷ്​ടം. അമേരിക്കൻ ഒാഹരി വിപണിയിൽ 7 ശതമാനം നഷ്​ടത്തിലാണ്​ ഫേസ്​ബുക്ക്​  വ്യാപാരം അവസാനിപ്പിച്ചത്​. ഏകദേശം 40 ബില്യൺ ഡോളർ നഷ്​ടം കമ്പനിക്ക്​ നേരിട്ടുവെന്നാണ്​ റിപ്പോർട്ടുകൾ. 

രാഷ്​ട്രീയ നേട്ടങ്ങൾക്കായി ഫേസ്​ബുക്കിലെ 50 മില്യൺ ഉപയോക്​താക്കളുടെ വ്യക്​തിഗത വിവരങ്ങൾ ചോർന്നുവെന്ന റിപ്പോർട്ടുകളാണ്​ പുറത്ത്​ വന്നത്​. വാർത്ത എജൻസിയായ ​െഎ.എ.എൻ.എസാണ്​ ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട്​ ചെയ്​തത്​. 2016ൽ അമേരിക്കയിൽ നടന്ന പ്രസിഡൻറ്​ തെരഞ്ഞെടുപ്പിനിടെ ഫേസ്​ബുക്കിലെ വിവരങ്ങൾ ചോർത്തിയെന്നാണ്​ സംശയം.

ബ്രിട്ടൻ കേ​ന്ദ്രമാക്കി പ്രവർത്തിക്കുന്ന എജൻസി ഫേസ്​ബുക്കിലെ വിവരങ്ങൾ ചോർത്തിയെന്നാണ്​ റി​പ്പോർട്ട്​. ഇതുസംബന്ധിച്ച  അന്വേഷണവും നടക്കുകയാണ്​. ഇതിനിടെയാണ്​ ഒാഹരി വിപണിയിൽ ഫേസ്​ബുക്കിന്​ കടുത്ത തിരിച്ചടിയുണ്ടാവുന്നത്​.
 

Tags:    
News Summary - Facebook Loses $40 Billion Of Market Value After Alleged Data Breach-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.