ഇഷ്​ട നിമിഷങ്ങൾ ഫേസ്​ബുക്കിൽ നിന്ന് ഇനി മറ്റിടങ്ങളിലേക്കും പങ്കുവെക്കാം

നാം നമ്മുടെ ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളെ ഫോ​ട്ടോയായും വിഡിയോ ആയും കാമറയിൽ ഒപ്പിയെടുത്ത്​ ഫേസ്​ബുക് കിലും മറ്റ്​ സമൂഹമാധ്യമങ്ങളിലും പോസ്​റ്റ്​ ചെയ്യാറുണ്ട്​. ഫേസ്​ബുക്കിൽ പോസ്​റ്റ്​ ചെയ്​താലും തുടർന്ന്​ മറ്റ്​ പ്ലാറ്റ്​​േഫാമുകളിലും വേറെ വേറെ തന്നെ പോസ്റ്റ്​ ചെയ്യാറാണുള്ളത്​. ഇൗ രീതിക്ക്​ മാറ്റം വരുത്തിക്കൊണ്ട്​ ഫേസ്​ബുക്കിൽ നിന്നു തന്നെ മറ്റ്​ വെബ്​ അധിഷ്​ഠിത സേവനങ്ങളിലേക്കും ചിത്രങ്ങളും ദൃശ്യങ്ങളും പങ്കുവെക്കാനുള്ള സൗകര്യം ഒരുക്കുകയാണ്​ ഫേസ്​ബുക്ക്​.

ഈ സൗകര്യം പരീക്ഷണാർഥം അയർലൻഡിൽ അവതരിപ്പിച്ചിട്ടുണ്ട്​. പരീക്ഷണ ഘട്ടത്തിൽ ഫേസ്​ബുക്ക്​ ഉപയോക്താക്കൾക്ക്​ അവരുടെ ചിത്രങ്ങളും വിഡിയോകളും നേരിട്ട്​ ഗൂഗ്​ൾ ഫോ​ട്ടോസിലേക്ക്​ പങ്കുവെക്കാം. ഈ സൗകര്യം 2020ഓടുകൂടി ലോകവ്യാപകമായി നടപ്പാക്കാനാണ്​ ഫേസ്​ബുക്ക്​ തീരുമാനിച്ചിരിക്കുന്നത്​.

നിലവിൽ അയർലൻഡിലുള്ള ഫേസ്​ബുക്ക്​ ഉപയോക്താക്കൾക്ക്​ ഫേസ്​ബുക്ക്​ സെറ്റിങ്​സിൽ നിന്ന്​ പുതിയ ടൂൾ ഉപയോഗിക്കാനാവും. ഏതൊക്കെ വിവരങ്ങൾ കൈമാറാമെന്നും ഉപയോക്താക്കളുടെ സ്വകാര്യതയിൽ എങ്ങനെ ഉറപ്പു നൽകാൻ സാധിക്കുമെന്നുമുള്ള കാര്യങ്ങളിൽ യു.കെ, ജർമനി, ബ്രസീൽ എന്നീ രാജ്യങ്ങളിലുള്ള നയരൂപീകരണ വിദഗ്​ധർ, അക്കാദമിക വിദഗ്​ധർ എന്നിവരുമായി ചർച്ച നടന്നു വരികയാണെന്ന്​ ഫേസ്​ബുക്ക്​ അറിയിച്ചു.

Tags:    
News Summary - Facebook launches a tool that allows users to share images on Google Photos -technology news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.