വിവരചോർച്ച: ഫേസ്​ബുക്കിന്​ അഞ്ച്​ ലക്ഷം പൗണ്ട്​ പിഴ

ലണ്ടൻ: കേംബ്രിഡ്​ജ്​ അനലറ്റിക്കയുമായി ബന്ധപ്പെട്ട വിവരചോർച്ച വിഷയത്തിൽ ഫേസ്​ബുക്കിന്​ വൻ തുക പിഴ. ഏകദേശം 5 ലക്ഷം പൗണ്ട്​ ഫേസ്​ബുക്ക്​ പിഴയായി നൽകണമെന്നാണ്​ യു.കെ ഇൻഫർമേഷൻ കമീഷണറുടെ ഉത്തരവ്​. ഉപയോക്​താക്കളുടെ വ്യക്​തിഗത വിവരങ്ങൾ സംരക്ഷിക്കുന്നതിൽ ഫേസ്​ബുക്കിന്​ ഗുരുതര വീഴ്​ചയുണ്ടാ​യെന്ന്​ കമീഷൻ നിരീക്ഷിച്ചു.

ജി.ഡി.ആർ നിയമ ഭേദഗതി നിലവിൽ വരുന്നതിന്​ മുമ്പുള്ള പരമാവധി പിഴശിക്ഷയാണ്​ ഫേസ്​ബുക്കിന്​ വിധിച്ചിരിക്കുന്നത്​. ഉപയോക്​താക്കളുടെ സമ്മതമില്ലാതെ ഫേസ്​ബുക്ക്​ അവരുടെ വ്യക്​തിഗത വിവരങ്ങൾ ആപ്​ ഡെവലപ്പർമാർക്ക്​ കൈമാറിയെന്നാണ്​ വിവര കമീഷൻ കണ്ടെത്തിയിരിക്കുന്നത്​.

2007 മുതൽ 2014 വരെയുള്ള കാലയളവിൽ ഉപയോക്​താക്കളുടെ വ്യക്​തിഗത വിവരങ്ങൾ ഫേസ്​ബുക്ക്​ ആപ്​ ഡെവലപ്പർമാർക്ക്​ കൈമാറിയെന്നാണ്​ കണ്ടെത്തൽ. ഫേസ്​ബുക്ക്​ ഉപയോക്​താക്കളോട്​ ഒരുതരത്തിലുമുള്ള അനുമതിയും വാങ്ങാതെയായിരുന്നു കമ്പനിയുടെ നടപടി. ഉപയോക്​താക്കളുടെ വ്യക്​തിഗത വിവരങ്ങൾ സംരക്ഷിക്കുന്നതിനായി ഫേസ്​ബുക്ക്​ എടുത്ത നടപടികൾ ഫലപ്രദമല്ലെന്നും കമീഷൻ വിലയിരുത്തി.

Tags:    
News Summary - Facebook fined £500,000 for Cambridge Analytica scandal-​Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.