പരീക്ഷണം പരാജയം; ന്യൂസ്​ ഫീഡിലെ മാറ്റം ഫേസ്​ബുക്ക്​ ഉപക്ഷേിച്ചു


സാൻഫ്രാൻസിസ്​കോ: ന്യൂസ്​ ഫീഡുകളെ രണ്ടാക്കി വേർതിരിച്ച്​ ഉപയോക്​താകൾക്ക്​ നൽകാനുളള ശ്രമം ഫേസ്​ബുക്ക്​ ഉപക്ഷേിച്ചു. ആറ്​ രാജ്യങ്ങളിൽ നടത്തിയ പരീക്ഷണം പരാജയമായതിനെ തുടർന്നാണ്​ ഫേസ്​ബുക്ക്​ പുതിയ സംവിധാനത്തിൽ നിന്ന്​ പിൻമാറിയത്​.  സുഹൃത്തുക്കളുടെ ചിത്രങ്ങൾ, വിഡിയോകൾ, കുറിപ്പുകൾ എന്നിവക്ക്​ മാത്രമായി ഒരു ന്യൂസ്​ ഫീഡും പേജുകൾ, ഗ്രൂപ്പുകൾ എന്നിവടങ്ങളിൽ നിന്നുള്ള പോസ്​റ്റുകൾക്ക്​ എക്​സ്​പ്ലോർ ഫീഡുമാണ്​ ഫേസ്​ബുക്ക്​ അവതരിപ്പിച്ചത്​. എന്നാൽ ഇത്​ രണ്ടും പരാജയപ്പെടുകയായിരുന്നു.

എന്നാൽ, മാറ്റം നടപ്പിലായതോടെ ഉപയോക്​താകൾക്ക്​ ലൈക്ക്​ ചെയ്​ത്​ പേജുകളിൽ നിന്ന്​ പോലും ന്യൂസ്​ ഫീഡുകൾ ലഭിക്കാതെയായി. ഇതോടെ ലക്ഷങ്ങൾ ലൈക്കുകൾ പേജുകളുടെ റീച്ച്​ കുത്തനെ കുറഞ്ഞു. വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിമർശനങ്ങൾ ശക്​തമാവുന്നതിനിടെയാണ്​ ഫീഡുകളെ രണ്ടാക്കാനുള്ള തീരുമാനത്തിൽ നിന്ന്​ ഫേസ്​ബുക്ക്​ പിൻമാറി.

​ബോളീവിയ, കംബോഡിയ, ഗ്വാട്ടിമല, സെർബിയ, സ്ലോവാക്യ, ശ്രീലങ്ക എന്നിങ്ങനെ ആറ്​ രാജ്യങ്ങിളിലാണ്​ ന്യൂസ്​ ഫീഡ്​ വിഭജനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയത്​. എന്നാൽ, പുതിയ നീക്കം കമ്പനിക്ക്​ പ്രതിസന്ധിയാകു​മെന്ന്​ കണ്ടാണ്​ പുതിയ പരീക്ഷണം ഫേസ്​ബുക്ക്​ ഉപേക്ഷിച്ചത്​.

Tags:    
News Summary - Facebook ends six-country test that split News Feed in two-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.