സക്കർബർഗ്​ മരിച്ചതായി ഫേസ്​ബുക്ക്​

കാലിഫോർണിയ: ഫേസ്​ബുക്കിൽ പ്രശ്​സതരായ വ്യക്​തികളുടെ വ്യാജ മരണവാർത്തകൾ വരുന്നത്​ ആദ്യ സംഭവമല്ല. എന്നാൽ ഫേസ്​ബുക്ക്​ സ്​ഥാപകൻ മാർക്ക്​ സക്കർബർഗി​െൻറതടക്കം 2 മില്യൺ ആളുകളുടെ വ്യാജ മരണവാർത്ത പ്രഖ്യാപിച്ചാണ്​ ഫേസ്​ബുക്ക്​ ഇത്തവണ വാർത്തകളിൽ നിറഞ്ഞിരിക്കുന്നത്​.

പല ഫേസ്​ബുക്ക്​ ഉപഭോക്​താക്കളും തങ്ങളുടെ സുഹൃത്തുകളുടെയും ബന്ധുക്കളുടെയും ഫേസ്​ബുക്ക്​ പ്രൊഫൈലുകളിൽ കയറിയപ്പോൾ അവരുടെ മരണത്തിൽ ആദരാഞ്​ജലികൾ അർപ്പിച്ചുള്ള സന്ദേശങ്ങളാണ്​ കാണാൻ കഴിഞ്ഞത്​. ഇത്തരത്തിൽ ഫേസ്​ബുക്ക്​ സ്​ഥാപകൻ സക്കർബർഗി​െൻറ മരണം വരെ ഫേസ്​ബുക്ക്​ പ്രഖ്യാപിച്ചു കഴിഞ്ഞു. ഫേസ്​ബുക്കിൽ സംഭവിച്ച ​ പിശകാണ്​ ഇപ്പോഴുണ്ടായിരിക്കുന്ന പ്രശ്​നങ്ങൾക്ക്​ കാരണമെന്നാണ്​ അറിയുന്നത്​. പിഴവ്​ പരിഹരിച്ചു കഴിഞ്ഞതായി ഫേസ്​ബുക്ക്​ പിന്നീട്​ അറിയിച്ചു.

Tags:    
News Summary - Facebook declares Mark Zuckerberg, two million others dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.