ഫേസ്ബുക്കിലെ ചോർത്തൽ എങ്ങനെ വോട്ടാക്കും

ഫേസ്ബുക്കിൽ ചോർത്തിയ വിവരങ്ങൾ തെരഞ്ഞെടുപ്പ് വിജയത്തിനായി ഉപയോഗിക്കുന്നത് പലവിധത്തിലാണ്. ഒരു ലൊക്കേഷനിൽ ഉള്ള വ്യക്തികൾ ഏറ്റവും കൂടുതൽ ആക്റ്റിവിറ്റി നടത്തുന്നത് ഏതു പാർട്ടിയുടെ ഗ്രൂപ്പുകൾ/പേജുകൾ എന്നൊക്കെ അനലിറ്റിക്സിൽ എടുക്കാൻ സാധിക്കും. അതും ഏതു പ്രായക്കാർ, ഏതു ജെന്റർ എന്നൊക്കെ. അവരെ ടാർജറ്റ് ചെയ്തു പാർട്ടിയിലേക്ക് കൂടുതൽ അടുപ്പിക്കാൻ ആയാൽ കാര്യങ്ങൾ സിമ്പിളായി.

അതുപോലെ ഒരു പാർട്ടിയുടെ കീവേഡിൽ വരുന്ന വാർത്തകൾക്ക് ലഭിക്കുന്ന പൊതുവായ റിയാക്ഷൻസ് അറിയാൻ സാധിച്ചാൽ ആ ലൊക്കേഷനിലെ ആ പാർട്ടിക്കെതിരായ ജനവികാരം കുറേയൊക്കെ അറിയാൻ ആകും. മാത്രമല്ല നമ്മൾ റിലീജിയൻ ഒക്കെ സോഷ്യൽ മീഡിയയിൽ നൽകുന്നത് നമ്മുടെ ആക്റ്റിവിറ്റി റിലീജിയൻ അടിസ്ഥാനത്തിൽ ഫിൽറ്റർ ചെയ്തെടുക്കാനും ആ ഡാറ്റ ലഭിച്ചാൽ വർഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കാനും അതുവഴി വോട്ട് നേടാനും ഒക്കെ സാധിക്കും. തമാശ എന്ന രൂപേന ഫേസ്ബുക്കില്‍ ഇതിലേത് നേതാവിനെ ആണു ഇഷ്ടം എന്നൊക്കെ ചോദിച്ചുള്ള വോട്ടിങ്ങ് നടത്തുന്ന ആപ്പുകളും യൂസറുടെ മനസ്സിലിരിപ്പ് അറിയാന്‍ സഹായിക്കും. നമ്മളതൊക്കെ ഫണ്ണി ആപ്സ് എന്നു പറഞ്ഞു തള്ളിക്കളയുമെങ്കിലും പുറകില്‍ ഡാറ്റ സ്വരൂപിക്കുകയാണു ലക്ഷ്യം.

ഈ വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടേണ്ട കാര്യമൊന്നുമില്ല. ഒരു യൂസര്‍ പങ്കു വയ്ക്കുന്ന ഡാറ്റ അത് ആ പ്ലാറ്റ് ഫോമിന്റെ ഉടമ അയാളുടെ ബിസിനസ്സ് താല്‍പ്പര്യത്തിനായ് ആ വ്യക്തിക്ക് നഷ്ടമൊന്നും വരാത്ത വിധം ഉപയോഗിക്കുന്നതില്‍ തെറ്റൊന്നും ഞാന്‍ കാണുന്നില്ല. മാത്രവുമല്ല കോടാനുകോടി ആപ്പുകള്‍ ഉപയോഗിക്കുന്ന ഈ നൂറ്റാണ്ടില്‍ എല്ലാം മോണിട്ടര്‍ ചെയ്യുക സാധ്യമാണോ? ആ ആപ്പുകളും യൂസറുടെ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഫേസ്ബുക്കിനു നിയന്ത്രണമൊന്നും ഉണ്ടാവാന്‍ പോകുന്നില്ല.

ഫേസ്ബുക്കിൻെറ അനലറ്റിക്സ് ഡാറ്റ ചോര്‍ത്തിയെടുക്കുന്നതിനേക്കാള്‍ വലിയ ദ്രോഹമാണു സൈബര്‍ പോരാളികളെ അഴിച്ച് വിട്ടിരിക്കുന്നത് വഴി ബി.ജെ.പിയും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുമൊക്കെ ചെയ്യുന്നത്. നരേന്ദ്രമോദിയെ നമോ എന്ന ബ്രാന്റാക്കി മാറ്റിയത് സോഷ്യല്‍ മീഡിയാ കാമ്പയിന്‍സ് ആണ്. ആ സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ എന്തായാലും ശ്രമിക്കില്ല. പ്രത്യേകിച്ചും യുവജനങ്ങള്‍ അവര്‍ക്ക് എതിരാകും എന്ന കാരണം കൂടി ഉള്ളതിനാല്‍.

Tags:    
News Summary - Facebook Data Breach- tech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.