ഫേസ്​ ആപിൽ​ ഫോ​ട്ടോയിടുന്നവർക്കൊരു മുന്നറിയിപ്പ് !​

ഒ​രു ചെറിയ കാലയളവിന്​ ശേഷം ടെക്​ ലോകത്ത്​ വീണ്ടും തരംഗമാവുകയാണ്​ ഫേസ്​ ആപ്​. സെലിബ്രേറ്റികളുൾപ്പടെ ആപ്​ ഉപ യോഗിച്ച്​ തുടങ്ങിയതോടെ വീണ്ടും ഫേസ്​ ആപ്​ പ്രചാരം നേടി. വ്യക്​തികളെ പ്രായമേറിയവരായും യുവാക്കളാക്കിയുമെല്ലാം ആർട്ടിഫിഷ്യൽ ഇൻറലിജൻസിൻെറ സഹായത്തോടെ മാറ്റുകയാണ്​ ഫേസ്​ ആപ്​ ചെയ്യുന്നത്​. എന്നാൽ, ആപ്​ ഉപയോഗം ഒട്ടും സുരക്ഷിതമല്ലെന്ന റിപ്പോർട്ടുകളും ഇപ്പോൾ പുറത്ത്​ വരുന്നുണ്ട്​.

യൂസർമാരുടെ അനുവാദമില്ലാതെ ഫേസ്​ ആപ്​ ചിത്രങ്ങൾ അവരുടെ സെർവറുകളിലേക്ക്​ അപ്​ലോഡ്​ ചെയ്യുന്നുവെന്നാണ്​ പ്രധാന ആരോപണം. ഇത്തരത്തിൽ ഫേസ്​ ആപ്​ സെർവറുകളിൽ സ്​റ്റോർ ചെയ്യുന്ന ചിത്രങ്ങൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യതകൾ ഏറെയാണെന്ന്​ ഫോബ്​സ്​ റിപ്പോർട്ട്​ ചെയ്യുന്നു. ഫേസ്​ ആപിലെത്തുന്ന ചിത്രങ്ങൾ അവർ അമേരിക്കയിലെ സെർവറിലേക്കാണ്​ മാറ്റുന്നതെന്നും ഫോബ്​സ്​ ചൂണ്ടിക്കാട്ടുന്നു. റഷ്യയിലെ സ​​െൻറ്​ പീറ്റേഴ്​സ്​ബർഗിലെ കമ്പനിയുടെ ജീവനക്കാർക്ക്​ ഈ ചിത്രങ്ങളെല്ലാം പരിധികളില്ലാതെ ഉപയോഗിക്കാൻ സാധിക്കും.

ഇത്​ സ്വകാര്യത സംബന്ധിച്ച്​ കടുത്ത ആശങ്കകൾ ഉയർത്തുന്നുവെന്നാണ്​ ആരോപണം. ഫേസ്​ ആപ്​ ഇൻസ്​റ്റാൾ ചെയ്യു​േമ്പാൾ തന്നെ ഗാലറികളി​െല ഫോ​ട്ടോകൾ ഉപയോഗിക്കാൻ ഉപഭോക്​താവ്​ അനുവാദം നൽകുന്നുണ്ട്​.

Tags:    
News Summary - FaceApp: Is The Russian Face-Aging App A Danger-​Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.