പ്രവാസികള്‍ക്ക് വിദേശകാര്യ  മന്ത്രാലയത്തിന്‍െറ ട്വിറ്റര്‍ ‘സേവ’   

ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ക്കായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം ‘ട്വിറ്റര്‍ സേവ’ സംവിധാനം ഏര്‍പ്പെടുത്തി. വിദേശകാര്യ മന്ത്രാലയം, എംബസി, പാസ്പോര്‍ട്ട് ഓഫിസുകള്‍ എന്നിവയുടെ  200ഓളം വരുന്ന ട്വിറ്റര്‍ അക്കൗണ്ടുകള്‍ തമ്മില്‍ ഏകോപിപ്പിച്ചുള്ള സംവിധാനമാണ് ‘ട്വിറ്റര്‍ സേവ’.   ട്വിറ്റര്‍ സേവയുടെ ഉദ്ഘാടനം വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് ഡല്‍ഹിയില്‍ നിര്‍വഹിച്ചു.   വിദേശകാര്യ മന്ത്രി നേരിട്ടും വിദേശത്തുള്ള ഇന്ത്യന്‍ എംബസികളും  ട്വിറ്റര്‍ വഴിയും പരാതികള്‍ സ്വീകരിച്ച് സാധ്യമായ സഹായം നല്‍കാറുണ്ടെന്ന് മന്ത്രി പറഞ്ഞു. അതിന്‍െറ ഏകോപിത രൂപമാണ് ട്വിറ്റര്‍  സേവ.  വിദേശകാര്യ മന്ത്രലയം, എംബസി, പാസ്പോര്‍ട്ട് ഓഫിസുകള്‍ എന്നിവയുടെ 200ഓളം  വരുന്ന ട്വിറ്റര്‍ അക്കൗണ്ടുകളില്‍ വരുന്ന ട്വീറ്റുകളെല്ലാം ഒറ്റ പേജിലായാണ് പ്രദര്‍ശിപ്പിക്കുകയെന്നും അതുവഴി  വേഗത്തില്‍ ആശയവിനിമയത്തിനും ഇടപെടലിനും കഴിയുമെന്ന് ട്വിറ്റര്‍ ഇന്ത്യ പ്രതിനിധി റഹീല്‍ ഖുര്‍ഷിദ് പറഞ്ഞു.  
 
Tags:    
News Summary - External Affairs Ministry Launches New Twitter Seva

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.