ഉപഭോക്​താവി​െൻറ ആവശ്യപ്രകാരം സ്വന്തം കമ്പനിയുടെ ​എഫ്​.ബി ഡിലീറ്റ്​ ചെയ്​ത്​ മസ്​ക്​

ലണ്ടൻ: വാഹനനിർമാതാക്കളായ ടെസ്​ലയുടെയും റോക്കറ്റ്​ നിർമാണ കമ്പനിയായ സ്​പേസ്​ എക്​സി​​െൻറയും ഫേസ്​ബുക്ക്​ പേജുകൾ ഡിലീറ്റ്​ ചെയ്​ത്​ ഉടമ ഇലൻ മസ്​ക്​. വെള്ളിയാഴ്​ച മുതൽ ഇരു കമ്പനികളുടെയും പേജുകൾ ഫേസ്​ബുക്കിൽ നിന്ന്​ അപ്രത്യക്ഷമായി. കമ്പനിയുടെ ഫേസ്​ബുക്ക്​ പേജുകൾക്കെതിരെ ഉപ​ഭോക്​താകൾ രംഗത്തെത്തിയ സാഹചര്യത്തിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന്​ മസ്​ക്​ പ്രതികരിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ അദ്ദേഹത്തി​​െൻറ നടപടി.

സ്​പേസ്​ എക്​സി​​െൻറ ഫേസ്​ബുക്ക്​ പേജ്​ ഡീലിറ്റ്​ ചെയ്യാൻ ആവശ്യപ്പെട്ട്​ ഒരു ഉപയോക്​താവ്​ മസ്​കിന്​ സന്ദേശം അയച്ചിരുന്നു. ഫേസ്​ബുക്കിൽ അത്തരമൊരു പേജുള്ളത്​ താൻ മനസിലാക്കിയിട്ടില്ലെന്നും ഉണ്ടെങ്കിൽ അത്​ ഡിലീറ്റ്​ ചെയ്യുമെന്നും മസ്​ക്​ ട്വീറ്റിനോട്​ പ്രതികരിച്ചു.

താൻ ഫേസ്​ബുക്ക്​ ഉപയോഗിക്കാറില്ല. പക്ഷേ അതുകൊണ്ട്​ ടെസ്​ലയെ നശിപ്പിക്കുന്നവനാണ്​ താനെന്ന്​ വിചാരിക്കരുത്​. ത​​െൻറ കമ്പനിയുടെ ഉൽപന്നങ്ങൾ വലിയ പരസ്യങ്ങൾ നൽകാറില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

Tags:    
News Summary - Elon Musk deletes Facebook pages of Tesla, SpaceX after challenged on Twitter-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.