കുട്ടിക​ൾക്ക്​ കോവിഡ്​ ബാധിക്കില്ലെന്ന്​ ഇലോൺ മസ്​ക്​; വിവാദം

പതിവുപോലെ പുതിയ വിവാദത്തിലകപ്പെട്ടിരിക്കുകയാണ്​ ടെസ്​ലയുടെ തലവൻ ഇലോൺ മസ്​ക്​. ഇത്തവണ സംഗതി ഒരൽപം കൈവിട്ട ുപോയി എന്ന്​ വേണം കരുതാൻ. കുട്ടികളിലേക്ക് കോവിഡ്​​ രോഗം പടരില്ലെന്നാണ്​ മസ്​കിൻെറ ഏറ്റവും പുതിയ അവകാശവാദം. കുട്ടികൾ പ്രതിരോധശേഷി ഏറെയുള്ളവരാണെന്നും പ്രായമാവർ ദുർബലരാണെന്നുമാണ്​ മസ്​ക് ഇതുമായി ബന്ധപ്പെട്ട്​ ട്വിറ്ററിൽ നടന്ന ചർച്ചയിൽ​ പറഞ്ഞത്​.

മസ്​കിൻെറ ട്വീറ്റ് അനവസരത്തിലുള്ളതും തെറ്റാണെന്നും നിരവധി പേർ ട്വിറ്ററിൽ തന്നെ അഭിപ്രായപ്പെട്ടു. കൊറോണ വൈറസ് ആരെയും ബാധിക്കാമെന്നും ലോകത്ത്​ പലയിടങ്ങളിലായി കുട്ടികളെയും പിഞ്ചുകുഞ്ഞുങ്ങളെയും പോലും ബാധിച്ചിട്ടുണ്ടെന്നതാണ്​ യാഥാർഥ്യമെന്നും മസ്​കിനെ തിരുത്തിക്കൊണ്ട്​ ചിലർ പ്രതികരിച്ചു. കൊറോണ വൈറസ് മൂലം കുട്ടികൾക്കോ ചെറുപ്പക്കാർക്കോ രോഗം വരില്ലെന്നതും പ്രതിരോധ ശേഷി കുറഞ്ഞ വയോധികർക്ക്​ മാത്രമേ രോഗം ബാധിക്കുകയുളളൂ എന്ന്​ വിശ്വസിക്കുന്നത് തെറ്റാണെന്നാണ്​ വിദഗ്​ധാഭിപ്രായം.

Tags:    
News Summary - elon musk covid 19-business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.