പണമിടപാടിന് വഴിവെട്ടി വാട്സ് ആപ്

ഫേസ്ബുക്കി​​െൻറ വിശ്വാസ്യതയെക്കുറിച്ച ആശങ്കകള്‍ ഒരുവശത്ത് നില്‍ക്കുമ്പോള്‍ തന്നെ മറുവശത്ത് ‘വാട്സ് ആപ് പ േ’ എന്ന പണമിടപാട് സംവിധാനം തുടങ്ങാനുള്ള തീവ്രശ്രമങ്ങളിലാണ് മാര്‍ക് സക്കര്‍ബര്‍ഗി​​െൻറ ഫേസ്ബുക്കി​​െൻറ കീഴി ലുള്ള വാട്​സ്​ആപ്. വാട്​സ്​ആപ് പേയെക്കുറിച്ച അഭ്യൂഹങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഏറെയായിട്ടും ഇതുവരെ ഒൗദ്യോഗികമായി തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ ബീറ്റ പതിപ്പ് ഇറക്കി ഇന്ത്യയിലെ 10 ലക്ഷം പേരില്‍ പരീക്ഷിച്ചിരുന്നു. എന്നാല്‍, സ്ഥിരം പതിപ്പിന് മുന്നോടിയായി ഇന്ത്യയിലെ അനുമതികള്‍ക്കായി കമ്പനി ശ്രമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ വാട്​സ്​ആപ്പിന് 400 ദശലക്ഷം ഉപയോക്താക്കളാണുള്ളത്. ഈവര്‍ഷം അവസാനത്തോടെ പുറത്തിറക്കുമെന്നാണ് അടുത്തിടെ ഇന്ത്യയി​ലെത്തിയ ആഗോള തലവന്‍ വില്‍ കാഥ്കാര്‍ട് വെളിപ്പെടുത്തിയത്.

ഗൂഗിള്‍ പേ പോലെ യു.പി.ഐ (യുനിഫൈഡ് പേമ​െൻറ്​സ്​ ഇൻറര്‍ഫേസ്) അടിസ്ഥാനമായ പേമ​െൻറ്​ സേവനമാണിത്. യു.പി.ഐ സംവിധാനമുള്ള ബാങ്ക് അക്കൗണ്ടുകള്‍ ഇതുമായി ബന്ധിപ്പിച്ചാല്‍ വിഡിയോയും ഫോട്ടോയും അയക്കുന്നപോലെ പണമയക്കാനും സ്വീകരിക്കാനും കഴിയും. ചാറ്റ് ബാറിലെ ഷെയര്‍ ഫയല്‍ ഐക്കണില്‍ തൊട്ടാല്‍ പേമ​െൻറ്​ മെനു വരും. ഭാവിയില്‍ യു.പി.ഐ ഐ.ഡി നല്‍കി പണമയക്കാനും കഴിയും. ക്യു.ആര്‍ കോഡ് സ്​കാന്‍ ചെയ്തും പണമയക്കാം. എസ്.ബി.ഐ, ആക്സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ, എയര്‍ടെല്‍ പേമ​െൻറ്​സ്​ ബാങ്ക് തുടങ്ങിയവയെ ഈ സേവനം പിന്തുണക്കുന്നുണ്ട്.

ഇൻസ്​റ്റഗ്രാം, ഫേസ്ബുക് എന്നിവയുമായി വാട്സ്ആപ് ബാങ്ക് അക്കൗണ്ട് അടക്കം ഉപയോക്താക്കളുടെ വിവരങ്ങള്‍ പങ്കുവെക്കുമോ എന്നതില്‍ അധികൃതര്‍ക്ക് ആശങ്കയുണ്ട്. വാട്​സ്​ ആപ്പിന് വ്യക്തിവിവരങ്ങള്‍ സൂക്ഷിക്കാന്‍ ക്ലൗഡ് സേവനം നല്‍കുന്നത് ഫേസ്ബുക്കായതും ഉത്കണ്ഠക്കിടയാക്കുന്നു. ഫേസ്ബുക്കുമായി വിവരങ്ങള്‍ പങ്കിടുമെന്ന് വാട്​സ്​ആപ്പി​​െൻറ പ്രൈവസി പോളിസിയും വ്യക്തമാക്കുന്നുണ്ട്. വാട്​സ്​ആപ്പും ഗൂഗിള്‍ പേയും ശേഖരിച്ച ഉപഭോക്തൃ വിവരങ്ങള്‍ പങ്കുവെക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് നാഷനല്‍ പേമ​െൻറ്​സ്​ കോര്‍പറേഷന്‍ ഓഫ് ഇന്ത്യയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പേമ​െൻറ്​ വിവരങ്ങള്‍ ഇന്ത്യയില്‍ തന്നെ സൂക്ഷിക്കാന്‍ സൗകര്യം ഒരുക്കുമെന്നാണ് വാട്​സ്​ആപ് പറയുന്നത്. പേടിഎം, ഫോണ്‍ പേ, ഗൂഗിള്‍ പേ എന്നിവയുടെ വിപണി വിഹിതം 51 ശതമാനമാണ്​. ഈവര്‍ഷം 3134 കോടി ഡിജിറ്റല്‍ ഇടപാടുകളാണ് ഇവയെല്ലാം കൂടി നടത്തിയത്.

Tags:    
News Summary - E Payment Via Whatsapp -Technology News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.