5 ജിയേക്കാൾ വേഗതയുള്ള  ഡാറ്റ നെറ്റ്​വർക്കുമായി ജാപ്പനീസ്​ ഗവേഷകർ

ടോക്കിയോ: 5 ജിയേക്കാൾ പത്തിരട്ടി വേഗതയിൽ ഡാറ്റ കൈമാറ്റത്തിനുള്ള സ​ാ​േങ്കതിക വിദ്യ ജാപ്പനീസ്​ ​ഗവേഷകർ കണ്ടെത്തി . ജപ്പാനിലെ ഹിരോഷിമ യൂണിവേഴ്​സിറ്റിയി​ലെ ഗവേഷകരാണ്​ പുതിയ സാ​േങ്കതിക വിദ്യക്ക്​ പിന്നിൽ.   ടെറാ​െഹര്‍ട്സ് എന്നാണ്​ 5 ജിയേക്കാൾ വേഗതയുളള പുതിയ സാ​േങ്കതിക വിദ്യയുടെ പേ​ര്​​.

പുതിയ സാ​േങ്കതിക വിദ്യയിലൂടെ 100 ജിഗാബൈറ്റ്​ ഡാറ്റ ഒരു സെക്കൻഡിൽ കൈമാറാൻ സാധിക്കും. 250GHz മുതൽ 450Ghz ഫ്രീക്വൻസി റേഞ്ചിൽ സെക്കൻഡിൽ 100 ജിഗാബൈറ്റ്​ ഡാറ്റ കൈമാറുന്നതിനുള്ള ട്രാൻസ്​മിറ്ററും ഇവർ വികസിപ്പിച്ചെടുത്തിട്ടുണ്ട്​. പുതിയ സാ​േങ്കതിക വിദ്യയിലൂടെ ഒരു ഡി.വി.ഡിയിലെ മുഴുവൻ ഡാറ്റയും സെക്കൻഡിൽ ഒരംശം സമയം കൊണ്ട്​ ഡൗൺലോഡ്​ ചെയ്​തെടുക്കാൻ സാധിക്കുമെന്നാണ്​ ഗവേഷകർ അവകാശപ്പെടുന്നത്​.

2020ലാവും പുതിയ സാ​േങ്കതിക വിദ്യ ലഭ്യമാവുക. ഉപഗ്രഹങ്ങളിലേക്കടക്കം അതിവേഗത്തിൽ ഡാറ്റ കൈമാറുന്നതിന്​ പുതിയ സാ​േങ്കതിക വിദ്യ സഹായിക്കുമെന്നും ലോകത്തെ മൊബൈൽ ടെക്​നോളജയിൽ ഇത്​ വിപ്ലവമുണ്ടാക്കുമെന്നും ഗവേഷകർ പറഞ്ഞു.

Tags:    
News Summary - Data speeds 10 times faster than 5G achieved by terahertz transmitter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.