വാഷിങ്ടൺ: മൈക്രോസോഫ്റ്റിന് പിന്നാലെ ആപ്പിളും കോവിഡ് ഭീതിയെ തുടർന്ന് ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദേശിച്ചു. ആപ്പിളിെൻറ സിലിക്കൺ വാലി ഹെഡ്കോർട്ടേഴ്സിലെ ജീവനക്കാർക്കാണ് വൈറസ് ബാധയിൽ നിന്നും രക്ഷനേടാൻ പുതിയ നിർദേശം നൽകിയത്. സീറ്റിൽ നഗരത്തിലുള്ള ജീവനക്കാർക്കും അറിയിപ്പ് നൽകിയിട്ടുണ്ടെന്നാണ് വിവരം.
സാൻറാ ക്ലാരാ കൺട്രിയിലെ ആപ്പിൾ പാർക് കാമ്പസിൽ 12,000ത്തോളം ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. ഈ നഗരത്തിലെ ആരോഗ്യ വകുപ്പ് അധികൃതർ ഇത്രയധികം ജീവനക്കാർ തമ്മിലുള്ള അടുത്തിടപഴകൽ ഒഴിവാക്കാൻ എന്തെങ്കിലും മാർഗം സ്വീകരിക്കാനായി കമ്പനിക്ക് നേരത്തെ നിർദേശം നൽകിയിരുന്നു. അമേരിക്കയിൽ നിലവിൽ 20ഓളം കൊറോണ വൈറസ് ബാധയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ലോകമെമ്പാടും കോവിഡ് 19 വൈറസ് ഭീതിയിലായതോടെ പ്രമുഖ മൾട്ടി നാഷണൽ കമ്പനികളെല്ലാം വീട്ടിലിരുന്ന് േജാലി ചെയ്യാൻ ജീവനക്കാരോട് ആവശ്യപ്പെടുകയാണ്. മൈക്രോസോഫ്റ്റിൻെറ ആസ്ഥാനമായ സാൻഫ്രാൻസിസ്കോയുടെ സമീപത്തെ സിയാറ്റിൻ നഗരത്തിലും കാലിഫോർണിയയിലും കൊറോണ വ്യാപിക്കുന്നതിനെ തുടർന്നായിരുന്നു അവർ ജീവനക്കാർക്ക് നിർദേശം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.