എസ്​.എൽ.വി വിക്ഷേപണം പരാജയപ്പെട്ടപ്പോൾ കലാം അന്ന്​ പറഞ്ഞത്​

ന്യൂഡൽഹി: ഇന്ത്യയുടെ രണ്ടാമത്​ ചാന്ദ്രദൗത്യം പരാജയപ്പെട്ടതിനെ കുറിച്ചാണ്​ ചർച്ചകളെല്ലാം നടക്കുന്നത്​. ചന് ദ്രന് 2.1 കിലോമീറ്റർ അടുത്തു വെച്ചാണ് ലാൻഡറിൽ നിന്നുള്ള ആശയവിനിമയം തകരാറിലായി ദൗത്യം പരാജയപ്പെട്ടത്​. ഐ.എസ്​.ആർ. ഒയുടെ ആദ്യ പരാജയമല്ല ഇന്നുണ്ടായത്​. ഇതിന്​ മുമ്പും ഐ.എസ്​.ആർ.ഒയുടെ നിരവധി ദൗത്യങ്ങൾ പരാജയപ്പെട്ടിട്ടുണ്ട്​. ഇത ്തരത്തിലൊന്നായിരുന്നു 1979ൽ എ.പി.ജി അബ്​ദുൾ കലാം പ്രൊജക്​ടർ ഡയറക്​ടറായിരിക്കു​േമ്പാൾ നടന്ന എസ്​.എൽ.വി 3 ദൗത്യം. എസ്​.എൽ.വി 3യുടെ പരാജയത്തിന്​ ശേഷം അബ്​ദുൾ കലാമിൻെറ വാക്കുകളാണ്​ ഇപ്പോൾ ചർച്ചയാവുന്നത്.

Full View

2013ലെ നടന്ന ഒരു പരിപാടിക്കിടെയാണ്​ കലാം 1979ലെ എസ്​.എൽ.വി ദൗത്യത്തെ കുറിച്ച്​ പറഞ്ഞത്​​. നിരവധി സാറ്റ്​ലെറ്റുകളെ ഭ്രമണപഥത്തിൽ വിക്ഷേപിക്കുകയായിരുന്നു എൻെറ ദൗത്യം. കൃത്യസമയത്ത്​ തന്നെ ശ്രീഹരിക്കോട്ടയിലെ വിക്ഷേപണതറയിൽ എത്തി. ഉപഗ്രഹങ്ങളുമായി റോക്കറ്റ്​ കുതിച്ച്​ പായാൻ നിൽക്കെ ദൗത്യം നിർത്തിവെക്കാൻ റോക്കറ്റുമായി ബന്ധിപ്പിച്ച കമ്പ്യൂട്ടറിൽ നിന്ന്​ നിർദേശം വന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്​ മിഷൻ ഡയറക്​ടറയായ ഞാനായിരുന്നു. ഒടുവിൽ വിക്ഷേപണം നടത്താൻ തന്നെ തീരുമാനിച്ചു. നാല്​ ഘട്ടങ്ങളാണ്​​ വിക്ഷേപണത്തിനുണ്ടായിരുന്നത്​. ഒന്നാം ഘട്ടം വിജയകരമായി മുന്നേറിയെങ്കിലും രണ്ടാം ഘട്ടത്തിൽ സ്ഥിതി മോശമായി. ഒടുവിൽ ഉപഗ്രഹങ്ങളുമായി കുതിച്ച റോക്കറ്റ്​ ബംഗാൾ ഉൾക്കടലിൽ പതിച്ചുവെന്ന്​ കലാം അന്ന്​ പറഞ്ഞു.

കലാമിൻെറ ശാസ്​ത്ര ജീവിതത്തിലെ ആദ്യ പരാജയമായിരുന്നു അത്​. അതിൻെറ ഉത്തരവാദിത്തം അദ്ദേഹം ഒറ്റക്ക്​ ഏറ്റെടുത്തു. ഒരു വർഷത്തിന്​ ശേഷം 1980 ജൂലൈ 18ന്​ രോഹണി ആർ.എസ്​-1 എന്ന പേരിൽ അതേ ദൗത്യം വിജയകരമായി പൂർത്തിയാക്കി. അതിന്​ ശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ രണ്ട്​ വർഷങ്ങളിൽ നടത്തിയ രണ്ട്​ ദൗത്യങ്ങളിലൂടെ താൻ പഠിച്ച വലിയ പാഠത്തെ കുറിച്ച്​ കലാം പറഞ്ഞു. പരാജയമുണ്ടാവു​േമ്പാൾ ടീം ലീഡർ അതിൻെറ ഉത്തരവാദിത്തം ഏറ്റെടുക്കുകയും വിജയങ്ങളുണ്ടാവു​േമ്പാൾ അതിൻെറ ക്രെഡിറ്റ്​ എല്ലാവർക്കും നൽകുക എന്നതാണ്​ നല്ലൊരു നേതാവിൻെറ ലക്ഷണമെന്ന വലിയ പാഠമാണ്​ താൻ പഠിച്ചതെന്ന്​ കലാം അന്ന്​ വ്യക്​തമായിരുന്നു. കലാമിൻെറ വാക്കുകൾ ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യം പരാജയപ്പെട്ടപ്പോൾ കൂടുതൽ പ്രസക്​തമാവുകയാണ്​.

Full View
Tags:    
News Summary - Chandrayaan-2: What Dr Abdul Kalam said on failure after ISRO’s SLV-3-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.