ഡിജിറ്റൽ ഇടപാടുകൾ പ്രോൽസാഹിപ്പിക്കാൻ ആധാർ പേ

മുംബൈ: ഡിജിറ്റൽ ഇടപാടുകൾ പ്രോൽസാഹിപ്പിക്കുന്നതാനായി കേന്ദ്രസർക്കാർ ആധാർ പേ സംവിധാനം അവതരിപ്പിക്കുന്നു. ഫിംഗർപ്രിൻറ്​ ഉപയോഗിച്ച്​ ഇടപാടുകൾ നടത്താവുന്ന സംവിധാനമാണ്​ ആധാർ പേ. കാർഡുകൾക്ക്​ പകരം ഇൗ സംവിധാനം ഉപയോഗിച്ചുള്ള ഇടപാടുകൾ വ്യാപകമാക്കാനാണ്​ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്​.
 
വ്യാപാരികൾക്ക്​ ആധാർ പേ ഉപയോഗിച്ച്​ ഡിജിറ്റൽ ഇടപാടുകൾ നടത്താവുന്നതാണ്​. ഇതിനായി ആൻഡ്രോയിഡ്​ ഫോണിൽ ആധാർ പേ ആപ്പ്​ ഡൗൺലോഡ്​ ചെയ്യണം. ഇതിന്​ ശേഷം ഉപഭോക്​താക്കളുടെ ആധാർ കാർഡ്​ നമ്പർ ഫിംഗർപ്രിൻറ്​ എന്നിവ ഉപയോഗിച്ച്​ വ്യാപരികൾക്ക്​ ഇടപാടുകൾ നടത്താം. കാർഡുകളോ പിൻ നമ്പറോ ഉപയോഗിക്കാതെ തന്നെ ഇടപാടുകൾക്ക്​ നടത്താൻ സാധിക്കുമെന്നതാണ്​ ആധാർ ഉപ​യോഗിക്കുന്നത്​ കൊണ്ടുള്ള ഗുണം.

ഇടപാടുകൾ നടത്തുന്നതിനായ ഫിംഗർപ്രിൻറ്​ രേഖപ്പെടുത്തുന്നതിനായുള്ള ബയോമെട്രിക്​ ഉപകരം കൂടി ആവശ്യമാണ്​. ഇതിന്​ എകദേശം 2,000 രൂപയാണ്​ നിലവിൽ വിപണിയിലുള്ള വില. രാജ്യത്തെ പല ബാങ്കുകളും ആധാർ കാർഡ്​ ഉപയോഗിച്ച്​ ഇടപാടുകൾ നടത്താനുള്ള ആപ്പുകൾ വികസിപ്പിച്ച്​ കഴിഞ്ഞു. ആധാർ പേ ഉപയോഗിച്ച്​ ഇടപാടുകൾ പ്രോൽസാഹിപ്പിക്കാനുള്ള നടപടികളും ബാങ്കുകൾ കൈകൊള്ളുമെന്നും സൂചനയുണ്ട്​.

Tags:    
News Summary - Centre pushes for fingerprint money transactions through Aadhaar Pay

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.