ഫേസ്​ബുക്കിലെ വിവരചോർച്ച സി.ബി.​െഎ അന്വേഷിക്കും

ന്യൂഡൽഹി: ഫേസ്​ബുക്കിലെ വ്യക്​തിഗത വിവരങ്ങൾ ബ്രിട്ടീഷ്​ എജൻസിയായ കേംബ്രിഡ്​ജ്​ അനലറ്റിക്ക ചോർത്തിയ സംഭവത്തിൽ സി.ബി.​െഎ അന്വേഷണത്തിന്​ കേന്ദ്രസർക്കാർ ഉത്തരവിട്ടു.​ ഇന്ത്യക്കാരുടെ ഫേസ്​ബുക്ക്​ അക്കൗണ്ട്​ വിവരങ്ങൾ കേംബ്രിഡ്​ജ്​ അനലറ്റിക്കക്ക്​  ലഭ്യമായിട്ടുണ്ടോയെന്നതാണ്​ സി.ബി.​െഎ പരിശോധിക്കുക. ​കേന്ദ്ര ​െഎ.ടി മന്ത്രാലയമാണ്​ ഇക്കാര്യത്തിൽ സി.ബി.​െഎ അന്വേഷണത്തിന്​ ഉത്തരവിട്ടത്​.

വ്യാജ വാർത്തകളെ തടയുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന്​ പാർലമ​െൻറിൽ മറുപടി പറയു​േമ്പാൾ കേന്ദ്ര ​െഎ.ടി മന്ത്രി രവിശങ്കർ പ്രസാദാണ്​ അന്വേഷണത്തിന്​ ഉത്തരവിട്ട വിവരം അറിയിച്ചത്​. ഇന്ത്യൻ ​െഎ.ടി ആക്​ടി​​െൻറ ലംഘനം ഉണ്ടായിട്ടുണ്ടോയെന്നായിരിക്കും സി.ബി.​െഎ പരിശോധിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

നിരന്തരമായ നോട്ടീസുകൾ അയച്ചിട്ടും കേംബ്രിഡ്​ജ്​ അനലറ്റിക്ക ഇക്കാര്യത്തിൽ മറുപടി നൽകിയിരുന്നില്ല. വ്യാജവാർത്തകൾ തടയുന്നതിനായി കർശന നടപടിയുണ്ടാകുമെന്നും രവിശങ്കർ പ്രസാദ്​ പാർലമ​െൻറിൽ വ്യക്​തമാക്കി.

Tags:    
News Summary - CBI probe on facebook data leak-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.