ആൻഡ്രോയിഡ്​ ഫോണുകളുടെ കാമറയിൽ സുരക്ഷാവീഴ്​ച

ഗൂഗ്​ൾ, സാംസങ്​ ഫോണുകളിലെ കാമറ ആപിൽ സുരക്ഷാവീഴ്​ചയെന്ന്​ റിപ്പോർട്ട്​. ഉപയോക്​താകൾ അറിയാതെ തന്നെ ഹാക്കർമ ാർക്ക്​ കാമറ ആപ്​ ഉപയോഗിച്ച്​ അവരുടെ സംഭാഷണങ്ങൾ ചോർത്താൻ കഴിയുന്നുവെന്നാണ്​ പരാതി. സൈബർസെക്യൂരിറ്റി സ്ഥാപ നമായ ചെക്ക്​മാർക്​സാണ്​ ഇതുമായി ബന്ധപ്പെട്ട്​ മുന്നറിയിപ്പ്​ നൽകിയത്​.

കാമറ ആപിന്​ ഫോണിൽ പ്രവർത്തിക്കാൻ അനുമതി നൽകു​േമ്പാൾ ഉപയോക്​താവി​​െൻറ ലോക്കേഷൻ ഉൾപ്പടെയുള്ള വിവരങ്ങൾ ആപിന്​ ലഭ്യമാവുന്നുണ്ട്​​. ഫോണുകളിൽ സ്​റ്റോർ ചെയ്​തിരിക്കുന്ന ഡാറ്റയിലേക്കുള്ള പ്രവേശനവും ഇതുവഴി സാധ്യമാകുന്നു. ഇതിന്​​ പുറമേ ഗൂഗ്​ൾ പിക്​സൽ ഫോണുകളിലും സാംസങ്​ സ്​മാർട്ട്​ഫോണുകളിലും കാമറ ആപ്​ ഉപയോഗിച്ച്​ ഉപഭോക്​താവി​​െൻറ സംഭാഷണങ്ങൾ വരെ ചോർത്താൻ കഴിയുമെന്ന ഞെട്ടിക്കുന്ന വിവരമാണ്​ പുറത്ത്​ വരുന്നത്​.

ഗൂഗ്​ൾ പിക്​സൽ 2 എക്​സ്​.എൽ, പിക്​സൽ 3 എന്നിവയിലാണ്​ സുരക്ഷാ പിഴവ്​ കണ്ടെത്തിയത്​. ഇതിന്​ ശേഷം പരിശോധിച്ച സാംസങ്​ ഫോണുകളിലും ഇതേ പ്രശ്​നം കണ്ടെത്തുകയായിരുന്നു.

Tags:    
News Summary - Camera apps in Google, Samsung smartphones affected by bug-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.