ബി.എസ്​.എൻ.എൽ സാറ്റ്​ലൈറ്റ്​ ഫോൺ സേവനം ആരംഭിക്കുന്നു

ന്യൂഡൽഹി: പൊതുമേഖല കമ്പനിയായ ബി.എസ്​.എൻ.എൽ സാറ്റ്​ലൈറ്റ്​ ഫോണി​​െൻറ സേവനം ആരംഭിക്കുന്നു. ആദ്യ ഘട്ടത്തിൽ സർക്കാർ എജൻസികൾക്കും പിന്നീട്​ പൊതുജനങ്ങൾക്കും ബി.എസ്​.എൻ.എൽ പുതിയ സേവനം ലഭ്യമാക്കും. 

സാറ്റ്​ലെറ്റ്​ കമ്യൂണിക്കേഷൻ കമ്പനിയായ ഇൻമാർസാറ്റി​​െൻറ സഹായത്തോടെയാണ്​ ബി.എസ്​.എൻ.എൽ  സേവനം അവതരിപ്പിക്കുന്നത്​. നിലവിൽ മൊബൈൽ നെറ്റ്​വർക്ക്​ ലഭ്യമല്ലാത്ത സ്ഥലങ്ങളിലാവും സാറ്റ്​ലൈറ്റ്​ ഫോണുമായി ബി.എസ്​.എൻ.എൽ രംഗത്തെത്തുക. ഇതിനായി  ഇൻമാർസാറ്റി​​െൻറ 14 സാറ്റ്​ലൈറ്റുകൾ കമ്പനി ഉപയോഗപ്പെടുത്തും.

സംസ്ഥാന പൊലീസ്​ സേനകൾ, ബി.എസ്​.എഫ്​, റെയിൽവേ തുടങ്ങിയ സർക്കാർ സ്ഥാപനങ്ങൾക്കാവും ആദ്യ ഘട്ടത്തിൽ സാറ്റ്​ലൈറ്റ്​ ഫോൺ നൽകുക. പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ സാറ്റ്​ലെറ്റ്​ ഫോൺ സർക്കാർ എജൻസികൾക്ക്​ ഗുണകരമാവുമെന്നാണ്​ പ്രതീക്ഷ. സാറ്റ്​ലെറ്റ്​ ഫോണിൽ കോളിങ്​ സൗകര്യം മാത്രമല്ല എസ്​.എം.എസ്​ സേവനവും ലഭ്യമാക്കുമെന്ന്​ ബി.എസ്​.എൻ.എൽ ചെയർമാൻ അനുപാം ശ്രീവാസ്​തവ പറഞ്ഞു.

Tags:    
News Summary - BSNL starts satellite phone service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.