ഉപഭോക്​താകൾക്ക്​ സൗജന്യ ബ്രോഡ്​ബാൻഡുമായി ബി.എസ്​.എൻ.എൽ

ഉപഭോക്​താകൾക്ക്​ സൗജന്യ ബ്രോഡ്​ബാൻഡ്​ സേവനം നൽകാനൊരുങ്ങി പൊതുമേഖല ടെലികോം കമ്പനിയായ ബി.എസ്​.എൻ.എൽ. നില വിലെ ലാൻഡ്​ലൈൻ ഉപയോക്​താക്കൾക്ക്​ ഇൻസ്​റ്റലേഷൻ ചാർജുകൾ ഒഴിവാക്കി ബ്രോഡ്​ബാൻഡ്​ സേവനങ്ങൾ നൽകുമെന്നാണ്​ ബി.എസ്​.എൻ.എൽ അറിയിച്ചിരിക്കുന്നത്​. ഇതിനൊപ്പം പ്രതിദിനം സൗജന്യമായി 10 എം.ബി.പി.എസ്​ വേഗതയിൽ 5 ജി.ബി ഡാറ്റ നൽകുന്ന പ്ലാനും ബി.എസ്​.എൻ.എൽ അവതരിപ്പിച്ചിട്ടുണ്ട്​.

പ്രതിവർഷം പ്ലാനുകൾക്ക്​ 25 ശതമാനം ഡിസ്​കൗണ്ടും ബി.എസ്​.എൻ.എൽ പ്രഖ്യാപിച്ചിരുന്നു. മാർച്ച്​ 31 വരെ ബി.എസ്​.എൻ.എല്ലി​​​െൻറ പുതിയ പ്ലാൻ ലഭ്യമാകും. ബി.എസ്​.എൻ.എൽ ബ്രോഡ്​ബാൻഡ്​ ഉപയോക്​താക്കൾക്ക്​ ആമസോൺ പ്രൈം ​മെമ്പർഷിപ്പ്​ സൗജന്യമായി നൽകുന്ന ഓഫറും അവതരിപ്പിച്ചിട്ടുണ്ട്​.

നിലവിലെ ബ്രോഡ്​ബാൻഡ്​ ഉപഭോക്​താകൾക്ക്​ ഇന്ത്യയിൽ കോളുകൾ സൗജന്യമായി നൽകുമെന്നും ബി.എസ്​.എൻ.എൽ വ്യക്​തമാക്കിയിരുന്നു.

Tags:    
News Summary - BSNL Now Offers Free Broadband Service-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.