ബി.എസ്​.എൻ.എൽ  5ജി സേവനം ആരംഭിക്കുന്നു

ന്യൂഡൽഹി: രാജ്യത്തെ പൊതുമേഖല ടെലികോം കമ്പനിയായ  ബി.എസ്​.എൻ.എൽ 2018ഒാടേ 5ജി സേവനം ആരംഭിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിൽ സേവനം ആരംഭിക്കുമെന്ന്​ കമ്പനി ചെയർമാൻ അനുപം ശ്രീവാസ്​തവ അറിയിച്ചു.

നോക്കിയയുമായി 5ജി സേവനം ആരംഭിക്കുന്നത്​ സംബന്ധിച്ച്​ ചർച്ചകൾ നടത്തിയെന്ന്​ അനുപം ശ്രീവാസ്​തവ പറഞ്ഞു. 5ജി സേവനം ആരംഭിക്കുന്നതിനാവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനായി എൽ&ടി, എച്ച്​.പി തുടങ്ങിയ കമ്പനികളുമായി ചർച്ചകൾ നടത്തിയതായും ശ്രീവാസ്​തവ അറിയിച്ചു.

​5ജി നെറ്റ്​വർക്കി​​​െൻറ  വികസനത്തിനായി കോറിയൻറുമായി ധാരണയിലെത്തിയലെത്തിയിട്ടുണ്ട്​. 4ജിയേക്കാൾ അതിവേഗതയിലുള്ള ഇൻറർനെറ്റ്​ കണക്​റ്റിവിറ്റിയാണ്​ 5ജിയിൽ ലഭ്യമാകുക. 5 ജി ശൃഖല വ്യാപകമാക്കുന്നത്​ വഴി ജിയോ ഉൾപ്പടെയുള്ള സ്വകാര്യ സേവനദാതാക്കൾ ഉയർത്തുന്ന വെല്ലുവിളി നേരിടാനാകുമെന്ന്​ ബി.എസ്​.എൻ.എല്ലി​​​െൻറ കണക്കുകൂട്ടൽ.

Tags:    
News Summary - BSNL, Coriant team up for industrial 5G applications-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.