ബ്ലൂവെയ്​ൽ ഭീതിയിൽ സംസ്​ഥാനം; ആത്​മഹത്യകളിൽ ദുരൂഹത

 

തലശ്ശേരി/കോഴിക്കോട്​/തിരുവനന്തപുരം: സംസ്​ഥാനത്തി​​െൻറ വിവിധ ഭാഗങ്ങളിൽ അടുത്തിടെ നടന്ന ആത്​ഹത്യകൾ ബ്ലൂവെയ്​ൽ ഗെയിമി​​െൻറ സ്വാധീനം മൂലമെന്ന്​ സംശയം. തലശ്ശേരിയിലും കോഴിക്കോട്​ മുക്കത്തും തിരുവനന്തപുരത്തും സംഭവിച്ച മരണങ്ങളാണ്​ കൊലയാളി ഗെയിമായ ബ്ലൂവെയ്​ലി​​െൻറ സ്വാധീനം മൂലമാണെന്ന സംശയം ഉയർത്തിയിരിക്കുന്നത്​. എന്നാൽ, ഇക്കാര്യം പൊലീസ്​ അന്തിമമായി സ്​ഥിരീകരിച്ചിട്ടില്ല. തലശ്ശേരി കൊളശ്ശേരി കാവുംഭാഗം നാമത്ത് വീട്ടിൽ എൻ.വി. ഹരീന്ദ്ര​​െൻറയും എം.കെ. ഷാഖിയുടെയും മകനായ  സാവന്തി​​െൻറ  (22) മരണത്തിൽ വീട്ടുകാർ ‘ബ്ലൂവെയ്​ൽ’സംശയം ഉന്നയിച്ചു. രണ്ടുമാസം മുമ്പാണ്​ വിദ്യാർഥി മരിച്ചത്​. ജഗന്നാഥ് ഐ.ടി.സി വിദ്യാർഥിയായ സാവന്തിനെ ​േമയ് 19നാണ് വീടി​​െൻറ മുകൾനിലയിലെ മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്​. ബ്ലൂവെയ്ൽ ഗെയിമുമായി ബന്ധപ്പെട്ട വാർത്തകൾ കണ്ടതോടെ സാവന്തി​​െൻറ ഫോണും കമ്പ്യൂട്ടറും പരിശോധിച്ചപ്പോൾ മുറിവേൽപിച്ച കൈകളുടെ ഫോട്ടോകൾ കണ്ടെത്തിയെന്ന് അമ്മ ഷാഖി പറഞ്ഞു. ചില ദിവസങ്ങളിൽ തലയിൽ തൊപ്പിയിട്ട് കൈകൊണ്ട് വാൾപയറ്റി​​െൻറയും മറ്റും മാതൃകയിൽ ചില ചേഷ്​ടകൾ കാണിക്കുന്നത് അമ്മയും അമ്മൂമ്മയും കണ്ടിട്ടുണ്ട്. രാത്രിയിലാണ് മൊബൈലിലും കമ്പ്യൂട്ടറിലും സാവന്ത് കൂടുതൽ സമയം ചെലവഴിച്ചിരുന്നതെന്നും വീട്ടുകാർ പറഞ്ഞു. 

കോഴിക്കോട്​ മു​ക്കം മാ​മ്പ​റ്റ​യി​ൽ  കഴിഞ്ഞ തിങ്കളാഴ്​ച അ​ക്ഷ​യ് ഗ​ണേ​ഷ്  എ​ന്ന 17കാ​ര​നെ കി​ട​പ്പു​മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തിയതിലും ബ്ലൂ ​വെ​യി​ൽ ഗെ​യിം വി​ല്ല​നാ​യോ എ​ന്ന അ​ഭ്യൂ​ഹ​മാ​ണ് പ​ര​ക്കു​ന്ന​ത്. അക്ഷയ്​ രാ​ത്രി മൂ​ന്നു​മ​ണി​വ​രെ​യൊ​ക്കെ  ഫോ​ണി​ൽ ക​ളി​ക്കു​മാ​യി​രു​ന്ന​ത്രേ. ആ​രു​മാ​യും പ്ര​ത്യേ​കി​ച്ച് അ​ടു​ത്തി​ട​പ​ഴ​കാ​ത്ത സ്വ​ഭാ​വ​ക്കാ​ര​നായിരുന്നുവെന്നും പ​റ​യു​ന്നു. തി​രു​വ​ന​ന്ത​പു​രത്ത്​  ര​ണ്ടാ​ഴ്​​ച മു​മ്പ്​ ന​ട​ന്ന പ​തി​നാ​റു​കാ​ര​​െൻറ ആ​ത്​​മ​ഹ​ത്യ​ക്ക്​ കാ​ര​ണവും ‘ബ്ലൂ​വെ​യി​ൽ’ ഗെ​യി​മാ​ണെ​ന്നാണ്​ സംശയിക്കുന്നത്​. പേ​യാ​ട്​ ത​ച്ചോ​ട്ടു​​കാ​വ്​ മൂ​വോ​ട്ടു​കോ​ണം ശ്രീ​ല​ക്ഷ്​​മി വി​ലാ​സ​ത്തി​ൽ പ്ര​വാ​സി​യാ​യ രാ​മ​ച​ന്ദ്ര​​െൻറ​യും ടെ​ക്​​േ​നാ​പാ​ർ​ക്​ ജീ​വ​ന​ക്കാ​രി അ​നു​വി​​െൻറയും മ​ക​ൻ മ​നോ​ജ്​​ച​ന്ദ്ര​നെ​യാ​ണ്​ ജ​ൂ​ലൈ 26ന്​  ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​തേ​സ​മ​യം, ആ​ത്​​മ​ഹ​ത്യ ‘ബ്ലൂ​വെ​യി​ൽ’ മൂ​ല​മാ​ണെ​ന്ന്​ സ്​​ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന്​ ​​െഎ.​ജി മ​നോ​ജ്​ എ​ബ്ര​ഹാം പ​റ​ഞ്ഞു. 

മനോജി​​െൻറ മൊ​ബൈ​ൽ ഫോ​ൺ തു​റ​ന്ന​​പ്പോ​ഴാ​ണ്​ സം​ശ​യ​ക​ര​മാ​യ ചി​ല ചി​ത്ര​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. കൈ​യി​ൽ മു​റി​വ്​ വ​രു​ത്തി​യ​വ​യാ​യി​രു​ന്നു അ​വ​യി​ൽ ചി​ല​ത്. പു​ഴ​യി​ൽ ആ​ഴ​മു​ള്ള ഭാ​ഗ​ത്ത്​ ചാ​ടു​ന്ന​ത് മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്താ​ൻ കൂ​ട്ടു​കാ​രോ​ട്​ ആ​വ​ശ്യ​പ്പെ​​ട്ടി​രു​ന്ന​തും പി​ന്നീ​ടാ​ണ്​ അ​റി​ഞ്ഞ​ത്. രാ​ത്രി വൈ​കി ഉ​റ​ക്ക​മൊ​ഴി​ഞ്ഞി​രു​ന്ന​തും ഗെ​യി​മി​​​െൻറ ഭാ​ഗ​മാ​യി​രു​ന്നെ​ന്നാ​ണ്​ സം​ശ​യം. ഇ​തി​നി​ടെ, ‘ബ്ലൂ​വെ​യി​ൽ’ മാ​തൃ​ക​യി​ലു​ള്ള കൊ​ല​യാ​ളി ഗെ​യി​മു​ക​ള്‍ ആ​ദ്യ​ത്തെ സം​ഭ​വ​മ​ല്ലെ​ന്നും ത​​െൻറ മ​ക​​െൻറ ആ​ത്മ​ഹ​ത്യ​ക്ക് പി​ന്നി​ലും ഇ​ത്ത​ര​മൊ​രു കൊ​ല​യാ​ളി ഗെ​യി​മാ​ണെ​ന്നും വെ​ളി​പ്പെ​ടു​ത്തി ഒ​രു മാ​താ​വു​കൂ​ടി രം​ഗ​ത്തെ​ത്തി. എ​ഴു​ത്തു​കാ​രി​യും തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി​യു​മാ​യ സ​രോ​ജ​മാ​ണ്​ ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.


‘ബ്ലൂവെയിൽ’ തടയാൻ സാധ്യമായതെല്ലാംചെയ്യും -മുഖ്യമന്ത്രി
കൊലയാളി ഗെയിം ‘ബ്ലൂവെയിൽ’ പ്രചരിക്കുന്നത്​ തടയാൻ സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. സൈബർ സെല്ലും സൈബർ ഡോമും ശക്തമായ ഇടപെടൽ നടത്തുന്നുണ്ട്. സൈബർ ഇടങ്ങളിൽ ജാഗ്രതയും വിവേകവും സൃഷ്​ടിക്കാൻ എല്ലാവരും മുൻകൈ എടുക്കണമെന്നും മുഖ്യമന്ത്രി ഫേസ്​ബുക്ക്​​ പോസ്​റ്റിൽ വ്യക്​തമാക്കി. 

സോഷ്യൽ മീഡിയകളിലൂടെ ഗെയിം ലഭ്യമാവുന്നത്​ തടയാൻ കേന്ദ്ര ഐ.ടി വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്​. ഗെയിം നിരോധിച്ച് ഇൻറർനെറ്റിൽ ലഭ്യമല്ലാതാക്കാൻ വിവിധവകുപ്പുകൾ ചേർന്ന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിനോട് അനുകൂലമായി കേന്ദ്രസർക്കാർ പ്രതികരിച്ചതിൽ സന്തോഷമുണ്ട്. വിപത്കരവും വിദ്രോഹപരവുമായ ഉള്ളടക്കമുള്ള സൈറ്റുകൾ റിപ്പോർട്ട് ചെയ്യാനുള്ള സന്നദ്ധത ഓരോരുത്തരും കാണിക്കണം. ഇവ പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകൾ, ഹാഷ് ടാഗുകൾ, ലിങ്കുകൾ എന്നിവ ശ്രദ്ധയിൽവന്നാൽ ബന്ധപ്പെട്ട അധികൃതരെ അറിയിക്കാൻ ശ്രദ്ധവേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

  

Tags:    
News Summary - blue whale game in kerala- Kerala news, malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.