ബ്ലുവെയ്​ൽ ചലഞ്ചി​െൻറ ഇന്ത്യയി​െല ആദ്യ ഇര ​മുംബൈയിൽ നിന്ന്​

മുംബൈ: മരണം മണക്കുന്ന ബ്ലൂവെയില്‍ ചലഞ്ച് ഗെയി​​​െൻറ ഇന്ത്യയി​െല ആദ്യ ഇര മുംബൈ സ്വദേശി മൻപ്രീത്​ സിങ്. കഴിഞ്ഞ ശനിയാഴ്ച കിഴക്കന്‍ അന്ധേരിയിലെ കെട്ടിടത്തി​​​െൻറ അഞ്ചാം നിലയില്‍ നിന്ന് ചാടി 14 വയസുകാരനായ മന്‍പ്രീത് സിങ്ങ് മരിച്ചിരുന്നു. ദുരൂഹമായ ഇൗ മരണം ബ്ലൂവെയ്​ൽ ചലഞ്ചുമായി ബന്ധപ്പെട്ടതാ​െണന്നാണ്​ ​െപാലീസ്​ നൽകുന്ന റിപ്പോർട്ട്​. 

ബ്ലൂവെയില്‍ ചലഞ്ചുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആത്മഹത്യയാണ് മന്‍പ്രീതി​േൻറത്. ആത്​മഹത്യക്ക്​ മറ്റു കാരണങ്ങളൊന്നും മാതാപിതാക്കൾക്​ അറിയില്ല. മൊബൈൽ ഫോണിൽ നിന്നും മറ്റ്​ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ്​ പറയുന്നു. എന്നാൽ തിങ്കളാഴ്​ച മുതൽ സ്​ളകൂളിൽ വരില്ലെന്ന്​ മൻപ്രീത്​ പറഞ്ഞിരുന്നെന്ന്​ സുഹൃത്തുക്കൾ അറിയിക്കുന്നു. എന്നാല്‍ അത് തമാശയായി കരുതി അവര്‍ അവഗണിക്കുകയായിരുന്നു. ബ്ലുവെയ്​ൽ ചലഞ്ച്​ ഗെയിം കളിക്കുന്ന കാര്യം സുഹൃത്തുക്കൾക്കറിയാമായിരുന്നെന്നും ​െപാലീസ്​ പറയുന്നു.

മന്‍പ്രീത് വീഡിയോ ഗെയിമുകള്‍ക്ക് അടിമയായിരുന്നുവെന്ന് മറ്റ് വിദ്യാര്‍ഥികള്‍ പറഞ്ഞതായി സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. ക്ലാസില്‍ നന്നായി പെരുമാറിയിരുന്ന മന്‍പ്രീത് മിടുക്കനായ വിദ്യാര്‍ഥിയുമായിരുന്നു. എന്നാൽ ബ്ലൂവെയ്​ൽ ഗെയിം കളിക്കുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്ന്​ അധ്യാപകർ പറഞ്ഞു. 

ഒാൺ​െലെൻ സാമൂഹിക മാധ്യമങ്ങൾ വഴി കളിക്കുന്ന ഇൗ ഗെയിം കൗമാരക്കാരെ സ്വയം മരിക്കുന്നതിന്​ നിർബന്ധിപ്പിക്കുന്നതാണ്​. 50 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകുന്ന ഈ ഗെയിം പ്ലേസ്റ്റോറിലോ ആപ്പ് സ്റ്റോറുകളിലോ ലഭിക്കില്ല. ഓണ്‍ലൈനായി കളിക്കുന്നതാണ് വ്യാപകമായ രീതി. 

ആത്മഹത്യ, മരണം തുടങ്ങിയ ഒരു വിവരങ്ങളും ഇല്ലാതെയാണ് ഗെയിം തുടങ്ങുക. തീര്‍ത്തും ആവേശം നിറക്കുന്ന ഒരു ഗെയിം മാത്രമായി മുന്നിലെത്തുന്ന ഇൗ ഗെയിം കളിക്കാൻ ഫോൺ നമ്പറും ഇ-മെയിൽ വിലാസവും നൽകണം. മെയിലുകൾ വഴി കളിക്കുന്നവരുമായി മാനസിക ബന്ധം ഉണ്ടാക്കി എടുക്കുന്ന അഡ്​മിൻ കളിയുടെ ആദ്യ ഘട്ടങ്ങളില്‍ മുറിയില്‍ തനിച്ചിരുന്ന് ഹൊറര്‍ സിനിമകള്‍ കാണുന്ന ചിത്രം അപ് ലോഡ് ചെയ്യാന്‍ ആവശ്യപ്പെടും. തുടര്‍ന്ന് ശരീരത്തില്‍ മുറിവുകള്‍ ഉണ്ടാക്കിയതി​​​െൻറ ദൃശ്യങ്ങള്‍ അപ്​ലോഡ്​ ചെയ്യണം. 

ഒടുവില്‍ അമ്പതാം ദിവസം ഗെയിം അഡ്മി​​​െൻറ നിയന്ത്രണത്തിലായ യുവാക്കളോട് ആത്മഹത്യ ചെയ്​ത്​ ഗെയിമിൽ വിജയിക്കാൻ നിര്‍ദ്ദേശം നല്‍കുകയും അത് അവര്‍ അനുസരിക്കുന്ന അവസ്ഥയില്‍ എത്തുകയും ചെയ്യുന്നു.  റഷ്യ, ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങളില്‍ 100ല്‍ അധികം കുട്ടികള്‍ ഗെയിമിന് അടിപ്പെട്ട് ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
 

Tags:    
News Summary - blue whale challenge in india - india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.