ഇന്ത്യയിലെ ഏറ്റവും വലിയ ബിറ്റ്​കോയിൻ മോഷണം; നഷ്​ടമായത്​ 20 കോടി

മുംബൈ: ബിറ്റ്​കോയി​​െൻറ നിയമസാധുത ചർച്ചയാവുന്നതിനിടെ ഇന്ത്യയിൽ ക്രിപ്​റ്റോ കറൻസിയുടെ വൻ മോഷണം. 20 കോടി മൂല്യമുള്ള ബിറ്റ്​കോയിനാണ്​ മോഷണം പോയത്​. ഡൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കോയിൻസെക്യൂർ എന്ന സ്ഥാപനത്തിലാണ്​ മോഷണം നടന്നത്​​.

കോയിൻസെക്യൂറിലെ 440 ബിറ്റ്​കോയിനാണ്​ മോഷണം പോയത്​. സംഭവത്തി​​െൻറ പശ്​ചാത്തലത്തിൽ ​െഎ.ടി നിയമം, ​െഎ.പി.സി നിയമം എന്നിവ പ്രകാരം ഡൽഹി പൊലീസ്​ കേസെടുത്തിട്ടുണ്ട്​. ഒാഫ്​ലൈനായി സൂക്ഷിച്ച കമ്പനിയുടെ ബിറ്റ്​കോയിനുകൾ തിങ്കളാഴ്​ച മോഷണം പോവുകയായിരുന്നു. ഒാൺലൈനിലുള്ള പാസ്​വേർഡുകൾ കവർന്നാണ്​ മോഷണം നടന്നത്​. 

ഹാക്കർമാരെ കണ്ടെത്താനായി കമ്പനി ശ്രമം നടത്തിയെങ്കിലും മോഷണം നടന്ന വാലറ്റിലെ മുഴവൻ വിവരങ്ങളും നഷ്​ടപ്പെട്ടതാനാൽ ഇത്​ സാധ്യമായില്ല. മോഷണത്തെ തുടർന്ന്​ സ്ഥാപനത്തി​​െൻറ വെബ്​സൈറ്റി​​െൻറ പ്രവർത്തനം നിർത്തിവെച്ചു. അതേ സമയം കമ്പനി സി.എസ്​.ഒ അമിത്​ സക്​സേന സംശയത്തി​​െൻറ നിഴലിലാണ്​. രാജ്യം വിടാതിരിക്കാനായി ഇയാളുടെ പാസ്​പോർട്ട്​ കണ്ടുകെട്ടണമെന്ന് കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്​​. എന്നാൽ, മോഷ്​ടിച്ച ബിറ്റ്​കോയിൻ എവിടേക്കാണ്​ മാറ്റിയതെന്ന വിവരങ്ങൾ ലഭ്യമായിട്ടില്ല.

Tags:    
News Summary - Bitcoins worth Rs 22 crore stolen from Delhi-based cryptocurrency exchange, company accuses own officer-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.