വില കുറഞ്ഞ പവർബീറ്റ്​സുമായി ആപ്പിൾ

മുൻ മോഡലിനേക്കാൾ വില കുറച്ച്​ ആപ്പിൾ പവർബീറ്റ്​സി​​െൻറ പുതിയ പതിപ്പ്​ പുറത്തിറങ്ങി. പവർബീറ്റ്​സ്​ 4 ആണ് ബീറ ്റ്​സ്​ ബൈ​ ഡ്രീ വെബ്​സൈറ്റിലൂടെ ലോഞ്ച്​ ചെയ്​തത്​. മുൻ മോഡലുമായി താരതമ്യം ചെയ്യു​േമ്പാൾ ഏകദേശം 50 ഡോളർ(3600) ര ൂപ കുറവാണ്​​ പവർബീറ്റ്​സ്​ 4ന്​​. 149.95 ഡോളർ(11,000) രൂപയാണ്​ പവർബീറ്റ്​സ്​ 4​​െൻറ വില.

15 മണിക്കൂർ വരെ പ്ലേബാക്ക്​ ടൈം പവർബീറ്റ്​സിലുണ്ടെന്നാണ്​ ആപ്പിളി​​െൻറ അവകാശവാദം. അഞ്ച്​ മിനിട്ട്​ ചാർജ്​ ചെയ്​താൽ1 മണിക്കൂർ പ്രവർത്തിപ്പിക്കാൻ സാധിക്കും. ഓഡിയോ ഷെയറിങ്​ ടെക്​നോളജിയാണ്​ പ്രധാന സവിശേഷതകളിലൊന്ന്​​. ഒരു ഐഫോണിൽ തന്നെ ഒന്നിലധികം പവർബീറ്റ്​സോ എയർപോഡുകളോ കണക്​ട്​ ചെയ്യാൻ ഇത്​ കൊണ്ട്​ സാധിക്കും. ആപ്പിളി​​െൻറ എച്ച്​ 1 ചിപ്പുമായാണ്​ പവർബീറ്റ്​സ്​ 4 എത്തുന്നത്​.

ബീറ്റ്​സ്​ ബൈ ഡ്രൈ വെബ്​സൈറ്റിൽ മാത്രമാണ്​ ഇപ്പോൾ പവർബീറ്റ്​സ്​ ലഭ്യമായിട്ടുള്ളത്​. വൈകാതെ തന്നെ വാൾമാർട്ട്​ ഉൾപ്പടെയുള്ള വെബ്​സൈറ്റുകളിൽ പവർബീറ്റ്​സ്​ ലഭിക്കുമെന്നാണ്​ പ്രതീക്ഷ.

Tags:    
News Summary - Beats announces $149 Powerbeats with 15 hours of battery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.