സൈബർ ലോകത്ത്​ വീണ്ടും വിവര ചോർച്ച; പ്രതിസ്ഥാനത്ത്​ അവാസ്​ത്​

ആൻറിവൈറസ്​ സോഫ്​റ്റ്​വെയറായ അവാസ്​ത്​ ഉപയോക്​താക്കളുടെ വിവരങ്ങൾ ചോർത്തിയെന്ന്​ റിപ്പോർട്ട്​. 435 മില്യൺ വിൻഡോസ്​, മാക്​, മൊബൈൽ ഡിവൈസുകളുടെ വിവരങ്ങൾ ആഗോളതലത്തിൽ ചോർത്തിയെന്നാണ്​ വാർത്തകൾ. ബ്രൗസർ പ്ലഗ്​ ഇന്നുകള ിലൂടെ ചോർത്തിയ വിവരങ്ങൾ മറ്റ്​ കമ്പനികൾക്കും അവാസ്​ത്​ വിറ്റു. മൈക്രോസോഫ്​റ്റ്​, ഗൂഗ്​ൾ തുടങ്ങിയ കമ്പനികൾക്കും അവാസ്​ത്​ വിവരങ്ങൾ വിറ്റുവെന്ന റിപ്പോർട്ടുകളും പുറത്ത്​ വരുന്നുണ്ട്​.

മതർബോർഡ്​,പിസിമാഗ്​ എന്നിവർ ചേർന്നാണ്​ അവാസ്​തി​​െൻറ ചോർത്തൽ പുറത്ത്​ കൊണ്ട്​ വന്നത്​. ഉപയോക്​താക്കളുടെ ഇൻറർനെറ്റ്​ സേർച്ചിങ്ങുകളെ കുറിച്ചുളള വിവരങ്ങളാണ്​ അവാസ്​ത്​ പ്രധാനമായും ചോർത്തി വിറ്റത്​. സ്ഥിരമായി പോൺ സൈറ്റുകൾ സന്ദർശിക്കുന്നവരുടെ വിവരങ്ങളും അവാസ്​ത്​ ചോർത്തിയിട്ടുണ്ട്​.

ആഗോളതലത്തിൽ കമ്പ്യൂട്ടറുകളിലും മൊബൈൽ ഫോണുകളിലും ഉപയോഗിക്കുന്ന പ്രമുഖ ആൻറിവൈറസ്​ സോഫ്​റ്റ്​വെയറാണ്​ അവാസ്​ത്​. പണം നൽകിയും സൗജന്യമായും സോഫ്​റ്റ്​വെയർ ഉപയോഗിക്കാം.

Tags:    
News Summary - Avast Collected and Sold Users' Web Browsing Data-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.