Posted On
date_range Updated On
date_range നിരോധനം ഒഴിവാക്കാൻ ഫോണിൽ മാറ്റം വരുത്താൻ ഒരുങ്ങി ആപ്പിൾ
ബീജിങ്: ചൈനയിൽ െഎഫോൺ നിരോധിക്കുന്നത് ഒഴിവാക്കാൻ ഫോണിൽ മാറ്റം വരുത്താൻ ഒരുങ്ങി ആപ്പിൾ. ക്വാൽകോമുമായി നിയമ തർക്കം നില നിൽക്കുന്ന സാഹചര്യത്തിലാണ് ആപ്പിളിെൻറ പുതിയ നീക്കം. െഎഫോണിെൻറ സോഫ്റ്റ്വെയറിൽ ആപ്പിൾ മാറ്റം വരുത്താൻ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്.
ക്വാൽകോമിെൻറ പകർപ്പവകാശം ലംഘിക്കാത്ത തരത്തിൽ സോഫ്റ്റ്വെയറിൽ മാറ്റം വരുത്താനാണ് ആപ്പിളിെൻറ നീക്കം. വിവിധ ആപ്പുകളിലേക്ക് മാറുന്നതിലും ഫോേട്ടായുടെ വലിപ്പം കുറക്കുന്നതിനുമെല്ലാം ക്വാൽകോമിെന ആപ്പിൾ കോപ്പിയടിച്ചുവെന്നാണ് പരാതി.
ക്വാൽകോമിെൻറ പേറ്റൻറുകൾ ലംഘിച്ചുവെന്ന കേസിൽ ചില െഎഫോൺ മോഡലുകളുടെ വിൽപന കോടതി വിലക്കിയിരുന്നു. െഎഫോൺ X എസ് മാക്സ്, Xഎസ് പ്ലസ് തുടങ്ങിയ മോഡലുകളുടെ വിൽപനയാണ് ചൈനീസ് കോടതി വിലക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.