സ്വവർഗ ലൈംഗികതയെ പാപമായി ചിത്രീകരിക്കുന്ന ആപ്​ ആപ്പിൾ നീക്കം ചെയ്​തു

കാലിഫോർണിയ: സ്വവർഗ ലൈംഗികതയെ പാപമായി ​ചി​ത്രീകരിക്കുന്ന മതസംഘടനയുടെ ആപ്​ ആപ്പിൾ നീക്കം ചെയ്​തു. ഫോർച്യൂണാ ണ്​​ റി​പ്പോർട്ട്​ പുറത്ത്​ വിട്ടത്​. ടെക്​സാസ്​ കേന്ദ്രീകരിച്ച്​ പ്രവർത്തിക്കുന്ന മതസംഘടനയുടെ ആപി​ലാണ്​ സ്വവർഗ ലൈംഗികതയെ പാപമായും അസുഖമായും ചിത്രീകരിച്ചിരുന്നത്​.

എൽ.ജി.ബി.ടി.ക്യു കമ്യൂണിറ്റി പ്രാർഥനകളിലുടെ സാധാരണ ജീവിതത്തിലേക്ക്​ തിരികെ വരണമെന്നാണ്​ ആപിലുടെ സംഘടന ആഹ്വാനം ചെയ്​തത്​. കോർപ്പറേറ്റ്​ സാമൂഹിക ഉത്തരവാദിത്തത്തി​​െൻറ ഭാഗമായി ഇൗ ആപ്​ പിൻവലിച്ച ആപ്പിളിനോട്​ നന്ദിയറിക്കുന്നതായി എൽ.ജി.ബി.ടി.ക്യു കമ്യൂണിറ്റിയുമായി ബന്ധപ്പെട്ട്​ പ്രവർത്തിക്കുന്ന സന്നദ്ധസംഘടന പ്രതിനിധി അറിയിച്ചു.

അതേ സമയം ആപ്​ പിൻവലിക്കുന്നതിനെ കുറിച്ച്​ നേരത്തെ ആപ്പിൾ മുന്നറിയിപ്പ്​ നൽകിയില്ലെന്നും സന്നദ്ധത സംഘടന പ്രതിനിധികൾ വ്യക്​തമാക്കി. എന്നാൽ, ഇക്കാര്യത്തിൽ പ്രതികരണം നടത്താൻ ആപ്പിൾ തയാറായിട്ടില്ല.

Tags:    
News Summary - Apple Removes App By Religious Group Portraying Homosexuality As "Sin"-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.