ബാറ്ററി ചൂടാകുന്നു; മാക്​ബുക്ക്​ പ്രോ തിരിച്ചു വിളിച്ച്​ ആപ്പിൾ

ബാറ്ററി അമിതമായി ചൂടാവുന്നുവെന്ന പരാതിയെ തുടർന്ന്​ മാക്​ബുക്ക്​ പ്രോ ലാപ്​ടോപ്പുകൾ ആപ്പിൾ തിരികെ വിളിക്കുന്നു. 2015 സെപ്​തംബർ മുതൽ 2017 ഫെബ്രുവരി വരെയുള്ള ലാപ്​ടോപ്പുകളാണ്​ തിരികെ വിളിക്കുന്നത്​. ഈ ലാപ്​ടോപ്പുകൾ ഉപയോഗിക്കുന്നത്​ സുരക്ഷാ പ്രശ്​നമുണ്ടാക്കുമെന്നും ആപ്പിൾ മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​.

15 ഇഞ്ച്​ ലാപ്​ടോപ്പുകളിലാണ്​ പ്രശ്​നം കണ്ടെത്തിയിരിക്കുന്നത്​. ഇത്തരം ലാപ്​ടോപ്പുകളുടെ ബാറ്ററി സൗജന്യമായി മാറ്റി നൽകുമെന്നും കമ്പനി അറിയിച്ചു. ബാറ്ററികൾ അമിതമായി ചൂടാകുന്നത്​ മൂലം തീപിടിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ്​ ആപ്പിളിൻെറ നീക്കം​.

നേരത്തെ മാക്​ ബുക്ക്​ പ്രോയുടെ 13 ഇഞ്ച്​ ലാപ്​ടോപ്പുകളിലും ആപ്പിൾ ചില പ്രശ്​നങ്ങൾ കണ്ടെത്തിയിരുന്നു. ബാറ്ററിക്കും സ്​റ്റോറേജ്​ ഉപകരണങ്ങളിലുമായിരുന്നു തകരാർ കണ്ടെത്തിയത്​. എന്നാൽ, ഇത്​ അത്ര ഗുരുതരമായ പ്രശ്​നമായിരുന്നില്ല.

Tags:    
News Summary - Apple recalls some older MacBook Pro units-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.