2018ൽ പുറത്തിറങ്ങുന്നത്​ മൂന്ന്​ ​െഎഫോൺ മോഡലുകൾ

കാലിഫോർണിയ: ​െഎഫോൺ xന്​ പിറകെ ആപ്പിൾ പുറത്തിറക്കുന്ന മോഡലുകളെ കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്​തമാവുന്നു. അടുത്ത വർഷം മൂന്ന്​ മോഡലുകളായിരിക്കും ആപ്പിൾ പുറത്തിറക്കുകയെന്നാണ്​ റി​പ്പോർട്ട്​. ഇതിലൊന്ന്​ ​െഎഫോൺ എക്​സി​​െൻറ പിൻഗാമിയായിരിക്കും. മറ്റ്​ രണ്ട്​ പുതിയ മോഡലുകളും ആപ്പിൾ പുറത്തിറക്കും.

​െഎഫോൺ x​​െൻറ അടുത്ത പതിപ്പിന്​ 5.8 ഇഞ്ച്​ സൈസിൽ ഒ.എൽ.ഇ.ഡി സ്​ക്രീൻ തന്നെയായിരിക്കും ഉണ്ടാവുക. ഫെയ്​സ്​ ​െഎ.ഡി ഉൾപ്പടെയുള്ള സൗകര്യങ്ങൾ പുതിയ ഫോണിലും ഉണ്ടാവും. കാമറയിൽ മാറ്റങ്ങൾ പ്രതീക്ഷിക്കാം. നിലവിലെ ​െഎഫോൺ മോഡലിലുള്ള സ്​ക്രീനിനെക്കാളും കൂടുതൽ സൈസിലാവും മറ്റ്​ രണ്ട്​ ​െഎഫോണുകളും വിപണിയി​െലത്തുക.

6.1, 6.5 ഇഞ്ച്​ എന്നിങ്ങനെ രണ്ട്​ സ്​ക്രീൻ സൈസിലാവും ​ഇവ പുറത്തിറക്കുക. 6.5 ഇഞ്ച്​ സ്​ക്രീനിന്​ ഒ.എൽ.ഇ.ഡി ഡിസ്​പ്ലേയും 6.1 ഇഞ്ച്​ സ്​ക്രീനിന്​ എൽ.സി.ഡി ഡി​സ്​പ്ലേയുമായിരിക്കും ഉണ്ടാവുക. സ്വാഭാവികമായും ​െഎഫോൺ xനേക്കാളും വില കൂടുതലായിരിക്കും പുതിയ മോഡലുകൾക്ക്​. എന്നാൽ 6.1 ഇഞ്ച്​ വലിപ്പമുള്ള മോഡലിന്​ 649 ഡോളർ മാത്രമേ വിലയുണ്ടാകു. അങ്ങനെയെങ്കിൽ 2018ലെ ഏറ്റവും വില കുറഞ്ഞ ​െഎഫോൺ മോഡലായിരിക്കും ഇത്​. 

Tags:    
News Summary - Apple to launch three new iPhones in 2018, all with iPhone X-like design: Report-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.