മൂന്ന് ഐഫോണുകൾ ഇന്നിറങ്ങും; രൂപയുടെ താഴ്ച ഇന്ത്യക്കാർക്ക് പാരയാകും

കാലിഫോർണിയ: ലോകമെങ്ങുമുള്ള ആപ്പിൾ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് മൂന്ന് പുതിയ ഐഫോൺ മോഡലുകൾ ഇന്ന് പുറത്തിറങ്ങും. കാലിഫോർണിയയിലെ ആപ്പിൾ പാർക്ക് ക്യാമ്പസിൽ സ്റ്റീവ് ജോബ്സ് തിയറ്ററിൽ നടക്കുന്ന ചടങ്ങിലാണ് ഐഫോണുകൾ പുറത്തിറക്കുക. ആപ്പിൾ ഐഫോൺ Xs, ഐഫോൺ XS പ്ലസ്, ഐഫോൺ Xc അല്ലെങ്കിൽ ഐഫോൺ XR എന്നീ മോഡലുകളാണ് ഇന്ന് പുറത്തിറക്കുന്നത്. പുതിയ ഐപാഡുകൾ, ആപ്പിൾ വാച്ച് 4, പുതിയ മാക്ബുക്ക്, എയർപോഡ്സ് എന്നിവയും ചടങ്ങിൽ പുറത്തിറക്കും.

ആപ്പിൾ ഐഫോൺ Xs, ഐഫോൺ Xs പ്ലസ്
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഐഫോൺ X (ഐഫോൺ 10)ൻെറ പിൻഗാമിയായ ഇവയാണ് ചടങ്ങിലെ താരം. Xsന് 5.8 ഇഞ്ച് ഡിസ്പ്ലേയാണുള്ളതെന്ന് റിപ്പോർട്ടുകളുണ്ട്. ഐഫോൺ X പ്ലസിന് 6.5 ഇഞ്ച് ഡിസ്പ്ലേ സ്ക്രീനാണുള്ളത്. ഐ ഫോൺ പുറത്തിറക്കുന്ന ഏറ്റവും വലിയ മോഡലാണ് ഇത്. OLED display, എഡ്ജ് ടു എഡ്ജ് ഡിസൈൻ എന്നിവയും ഉണ്ട്. ആപ്പിൾ പെൻസിൽ എന്ന പുത്തൻ ഉപകരണം ഈ ഐഫോണുകളിൽ സപ്പോർട്ട് ചെയ്യും. എന്നാൽ ഈ വർഷം ഈ സവിശേഷത വരുന്നില്ല എന്ന് പ്രശസ്ത ആപ്പിൾ അനലിസ്റ്റ് മംഗ് ചൈ-കുയോ സൂചിപ്പിച്ചു.

ആപ്പിൾ ഐഫോൺ Xs, ഐഫോൺ XS പ്ലസ് എന്നിക്ക് 4 ജിബി റാം ഉണ്ടായിരിക്കും. ഡ്യുവൽ-റിയർ ക്യാമറയിൽ എന്തൊക്കെ പ്രത്യേകതകൾ ഒളിപ്പിച്ചിരിക്കുന്നെന്ന് കാത്തിരിക്കുകയാണ് ലോകം. 3000-3400 mAh 2 സെൽ ബാറ്ററിയാണ് ആപ്പിൾ ഐഫോൺ എക്സസ് പ്ലസിൽ ഉപയോഗിക്കുന്നത്. ഐഫോൺ Xsന് 2600 mAh ബാറ്ററി ആയിരിക്കും. ഭാവിയിൽ ആപ്പിൾ അവതരിപ്പിക്കുന്ന 5G സപ്പോർട്ട് നിശ്ചയമില്ലെങ്കിലും കമ്പനിയുടെ ഏറ്റവും പുതിയ പ്രോസസ്സർ A12 ചിപ്സെറ്റ് ആയിരിക്കും ഫോണിൽ. പുതിയ രണ്ട് ഐഫോണുകളിലും iOS 12 പ്രവർത്തിക്കും.


ഐഫോൺ XR
6.1 ഇഞ്ച് എൽ.സി.ഡി ഡിസ്പ്ലേ കരുത്തിലാണെങ്കിലും മറ്റ് മോഡലുകളെ പോലെ ഒരു OLED സ്ക്രീൻ അല്ല ഇതിനുള്ളത്. എഡ്ജ് ടു എഡ്ജ് ഡിസ്പ്ലേ ഡിസൈൻ, ഫേസ് ഐ.ഡി എന്നിവയുമുണ്ട്. ബാക്കിൽ ഒറ്റ ക്യാമറയാണുള്ളത്. ഫ്രണ്ട് ഡിസൈൻ അലുമിനിയത്തിലാണ്. മറ്റ് രണ്ട് വേരിയൻറുകളേപ്പോലെ സ്റ്റെയിൻലെസ് സ്റ്റീലിൽ അല്ല. ഗ്ലാസ് ബാക്ക് ഡിസൈൻ ഈ വേരിയന്റിലും തുടരുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ സിംഗിൾ റിയർ ക്യാമറയാണ് വലിയ വ്യത്യാസം. ആപ്പിൾ ഐഫോൺ Xr ഐഒഎസ് 12ലാണ് പ്രവർത്തിക്കുക. മറ്റ് രണ്ടു പതിപ്പിലും 4 ജിബിയിൽ നിന്ന് വ്യത്യസ്തമായി 2 ജിബി റാം മാത്രമേ ഇതിൽ ഉണ്ടാകു എന്നാണ് റിപ്പോർട്ടുകൾ. ഈ മോഡൽ സെപ്റ്റംബർ അവസാനമോ ഒക്ടോബർ ആദ്യമോ വിൽപ്പനക്കെത്തില്ല.

ഇന്ത്യയിലെ വില
ഐഫോൺ ലോഞ്ചിൻറെ ഏറ്റവും കൂടുതൽ പ്രധാനപ്പെട്ട ഭാഗമാണ് ഉൽപന്നങ്ങളുടെ വില. ഇന്ത്യൻ വിപണയിലെ അതിൻറെ വിലയെക്കുറിച്ച് സ്ഥിരീകരിക്കാനായിട്ടില്ല. സെപ്തംബർ 14മുതൽ പുതിയ ഐഫോൺ എക്സസ് മുൻകൂർ ഓർഡർ ചെയ്യാൻ കഴിയുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. മുൻകൂർ ഓർഡറുകൾ ആരംഭിച്ച് ഏകദേശം ഒരു ആഴ്ച കഴിഞ്ഞു സെപ്റ്റംബർ 21ന് വിപണിയിൽ ഫോണെത്തും.


ആപ്പിൾ ഐഫോൺ എക്സസ് 999 ഡോളറിൽ തുടങ്ങും, അത് നിലവിലെ ഐഫോൺ X വിലക്ക് തുല്യമാണ്. എന്നാൽ ഐഫോൺ എക്സ്സ് പ്ലസ് അടിസ്ഥാന വില 1000 യു.എസ് ഡോളർ മറികടക്കും. ബാങ്ക് ഓഫ് അമേരിക്ക അനലിസ്റ്റ് വംസി മോഹൻ 1049 ഡോളർ വില പ്രതീക്ഷിക്കുന്നു.
ഇന്ത്യയിൽ കറൻസി മൂല്യത്തിൻറെ വ്യതിയാനവും ആപ്പിൾ ഉത്പന്നങ്ങളുടെ ഇറക്കുമതി ഡ്യൂട്ടിയും ആരാധകർക്ക് തിരിച്ചടിയാണ്. ഐഫോൺ എക്സിനേക്കാൾ ഇരട്ടിയോളമായിരിക്കും ഇന്ത്യയിലെ വില. ഐഫോൺ Xsന്റെ ആദ്യ വില ഇന്ത്യയിൽ 90,000 രൂപക്ക് മുകളിലാണെങ്കിൽ ആശ്ചര്യപ്പെടാനില്ല. 600 ഡോളർ മുതൽ 699 ഡോളർ വരെയാണ് ആപ്പിൾ ഐഫോൺ Xrന് പ്രതീക്ഷിക്കുന്നത്.

Tags:    
News Summary - Apple iPhone Xs, iPhone Xr, iPhone Xs Plus expected price, specifications- tech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.