മടക്കാവുന്ന ഫോണുമായി ആപ്പിളും

മടക്കാവുന്ന ഫോണുകളാണ്​ ടെക്​ ലോകത്തെ ഇപ്പോഴത്തെ പ്രധാന ചർച്ച വിഷയം. സാംസങ്​ മടക്കാവുന്ന ഫോൺ പുറത്തിറക്കിയതോടെ ചർച്ചകൾക്ക്​ ചൂടുപിടിച്ചു. ചൈനീസ്​ നിർമാതാക്കളായ വാവേയും ​ഇത്തരം ഫോൺ അവതരിപ്പിച്ചതോടെ ചർച്ചകൾ പിന്നീട്​ ആപ്പിളിനെ ചുറ്റിപ്പറ്റിയായി. ആപ്പിൾ മടക്കാവുന്ന ഫോൺ എപ്പോൾ പുറത്തിറക്കുമെന്നാണ്​ എല്ലാവർക്കും അറിയേണ്ടത്​. ഇതി​നുള്ള ഉത്തരം ലഭിച്ചില്ലെങ്കിലും ആപ്പിൾ ഫോൾഡബിൾ ഫോൺ പുറത്തിറക്കും എന്നതിനെ കുറിച്ചുള്ള ചില വ്യക്​തമായ സൂചനകൾ ലഭിച്ചു കഴിഞ്ഞു.

ഫോൺ നിർമിക്കുന്നതിനായി ചില ഡിസപ്ലേ പേറ്റൻറുകൾക്ക്​ ആപ്പിൾ യു.എസിൽ അപേക്ഷിച്ചിട്ടുണ്ട്​. ടെക്​ സൈറ്റുകളാണ്​ ഇതുമായി ബന്ധപ്പെട്ട വാർത്ത പുറത്ത്​ വിട്ടത്​. സാംസങ്ങിനെക്കാളും വില കൂടിയ ഫോൾഡബിൾ സ്​മാർട്ട്​ഫോണാകും ആപ്പിൾ പുറത്തിറക്കുക.

ഗ്യാലക്​സി ഫോൾഡ്​ എന്ന പേരിലാണ്​ സാംസങ്​ മടക്കാവുന്ന ഫോൺ പുറത്തിറക്കിയത്​. മടങ്ങിയിരിക്കുമ്പോൾ 4.6 ഇഞ്ച് വലിപ്പവും തുറക്കുമ്പോൾ 7.3 ഇഞ്ച് വലിപ്പത്തിലുള്ള ടാബ്​ലറ്റുമായാണ് രൂപമാറ്റം സംഭവിക്കുന്നതാണ്​ ഗാലക്​സി ഫോൾഡ്​. ആറ് കാമറകളാണ് ഫോണിനുള്ളത്. മൂന്ന് കാമറകൾ പുറകുവശത്തും രണ്ടെണ്ണം ഉൾവശത്തും ഒന്ന് ഏറ്റവും മുകളിലുമാണ്​ ഉള്ളത്

Tags:    
News Summary - Apple Foldable iPhone-​Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.