രണ്ട്​ കോടി മാസ്​കുകൾ വിതരണം ചെയ്​തു, ആരോഗ്യ പ്രവർത്തകർക്ക്​ നൂതന മുഖ കവചം; പദ്ധതിയുമായി ആപ്പിൾ

ന്യൂയോർക്​: ആപ്പിൾ ഇതുവരെ ആഗോളതലത്തിൽ രണ്ട്​ കോടി മാസ്​ക്കുകൾ വിതരണം ചെയ്​തതായി സി.ഇ.ഒ ടിം കുക്ക്​. തങ്ങളു ടെ വിതരണ ശൃംഖല മുഖേനയാണ്​ ഇത്​ സാധ്യമായതെന്നും നിലവിൽ ആരോഗ്യ പ്രവർത്തകർക്കുള്ള ‘കസ്റ്റം ഫേസ്​ ഷീൽഡ്’​ നിർമി ച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ട്വിറ്ററിൽ പോസ്റ്റ്​ ചെയ്​ത രണ്ട്​ മിനിറ്റ്​ വിഡിയോയിൽ പറഞ്ഞു. നേരത് തെ ടിം കുക്ക്​ കോടിക്കണക്കിന് നൂതന​ മുഖ കവചം ആരോഗ്യ പ്രവർത്തകർക്ക്​ സംഭാവന നൽകുമെന്ന്​ അറിയിച്ചിരുന്നു.

അമേരിക്കയിലും യൂറോപ്പിലുമായി ആരോഗ്യ രംഗത്തുള്ളവർക്കുള്ള മുഖാ കവചം ഡിസൈൻ ചെയ്യാനും നിർമിക്കാനും കയറ്റിയക്കാനും​ ഞങ്ങളുടെ ഡിസൈൻ, എഞ്ചിനീയറിങ്​, പാക്കേജിങ്​ ടീമുകൾ വിതരണക്കാരുമായി ചേർന്ന്​ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിൽ, ആദ്യത്തെ ബാച്ച് കാലിഫോർണിയ​ സാൻറ ക്ലാരയിലെ കൈസർ ആശുപത്രിയിലേക്ക്​ ഷിപ്പ്​ ചെയ്​തു. ആപ്പിളി​​െൻറ കസ്റ്റം ഫേസ്​ ഷീൽഡിന്​ മികച്ച അഭിപ്രായമാണ്​ ആരോഗ്യ വിദഗ്​ധരിൽ നിന്നും ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഒരു ബോക്​സിൽ 100 എണ്ണം എന്ന നിലക്കാണ്​ പാക്കേജ്​. വെറും രണ്ട്​ മിനിറ്റ്​ കൊണ്ട്​ ഒാരോ പാർട്ടുകളും സംയോജിപ്പിച്ച്​ ഉപയോഗിച്ചു തുടങ്ങാം. ഉപയോഗിക്കുന്നവരുടെ സൗകര്യത്തിനനുസരിച്ച്​ ഏത്​ രീതിയിലേക്കും ക്രമീകരിക്കാവുന്ന രീതിയിലാണ്​ ഇത്തരം ഫേസ്​ ഷീൽഡുകളുടെ നിർമാണമെന്നും ടിം കുക്ക്​ അറിയിച്ചു. ചൈനയിലും അമേരിക്കയിലുമായാണ്​ നിലവിൽ നിർമാണം പുരോഗമിക്കുന്നത്​.

ഇൗ ആഴ്​ചയുടെ അവസാനം ഒരു മില്ല്യൺ മുഖാവരണങ്ങൾ ആശുപത്രികളിൽ വിതരണം ചെയ്യാനും വരും ആഴ്​ച്ചകളിൽ അത്​ തുടരാനുമാണ്​ ആപ്പിൾ ലക്ഷ്യമിടുന്നത്​.

അതിന്​ പുറമേ ആപ്പിൾ കോവിഡ്​ 19 സ്​ക്രീനിങ്​ ആപ്പും വെബ്​ സൈറ്റും പുറത്തിറക്കിയിട്ടുണ്ട്​. സി.ഡി.സി, വൈറ്റ്​ ഹൗസ്​ കൊറോണ വൈറസ്​ ടാസ്​ക്​ ഫോഴ്​സ്​, FEMA എന്നിവയുമായി സഹകരിച്ചാണ്​ ഇവ ഒരുക്കിയിരിക്കുന്നത്​. കോവിഡ്​ കാലത്ത്​ യൂസർമാർക്ക്​ ഉപയോഗപ്പെടുത്താൻ ആപ്പിൾ അവരുടെ വോയ്​സ്​ അസിസ്റ്റൻഡായ സിരിയിലും മാറ്റം വരുത്തിയിട്ടുണ്ട്​. “How do I know if I have coronavirus?” എനിക്ക്​ കൊറോണ വൈറസ്​ ബാധയേറ്റിട്ടുണ്ടെന്ന്​ എങ്ങനെയറിയാം...? എന്നത്​ പോലുള്ള ചോദ്യങ്ങൾക്ക്​ ഇനി മുതൽ സിരി വിശദീകരിച്ചുള്ള മറുപടി പറയും.

Tags:    
News Summary - Apple donated over 20 million masks, also working on custom face shields-technology news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.