Posted On
date_range Updated On
date_range കോവിഡ് 19: മാർച്ചിലെ ഫോൺ ലോഞ്ച് ഉപേക്ഷിച്ച് ആപ്പിൾ
കോവിഡ് 19 ഭീതിക്കിടെ ഫോണുകളുടെ പുറത്തിറക്കൽ ചടങ്ങ് ഉപേക്ഷിച്ച് ആപ്പിൾ. വില കുറഞ്ഞ ഫോൺ മാർച്ചിൽ പുറത്തിറ ക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് പരിപാടി ഉപേക്ഷിച്ചത്.
ആപ്പിളിെൻറ ആസ്ഥാനം സ്ഥിതി ചെയ്യുന്ന കാലിഫോർണിയയിലും കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. സ്റ്റീവ് ജോബ്സ് തിയേറ്റിൽ നടത്താനിരുന്ന പരിപാടിയിൽ 1000 പേരെ പെങ്കടുപ്പിക്കാനാണ് ആപ്പിൾ ഉദേശിച്ചിരുന്നത്.
അതേസമയം, പരിപാടിക്കുള്ള ക്ഷണക്കത്ത് ആർക്കും നൽകിയിട്ടില്ല. എന്നാൽ, മാർച്ച് 13 മുതൽ ഏപ്രിൽ ഒന്ന് വരെ കൂടുതൽ ആളുകൾ പെങ്കടുക്കുന്ന പരിപാടികൾക്ക് നിയന്ത്രണമേർപ്പെടുത്തിയതോടെ ആപ്പിൾ പരിപാടി ഉപേക്ഷിച്ചുവെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.