ജറൂസലം: എല്ലാത്തിനും ആപ്പുകളുടെ കാലമാണ്. മനുഷ്യൻ ഉണരുന്നതു മുതൽ ഉറങ്ങുന്നതു വരെ ആപ്പുകളെ ആശ്രയിച്ചായി തുടങ്ങി. എന്നാൽ, ഇതിൽനിന്നെല്ലാം വ്യത്യസ്തമാണ് മണംപിടിക്കാനുള്ള ആപ്. ഉപഭോക്താവിന് അനുയോജ്യമായ സുഗന്ധം കണ്ടെത്തുകയാണ് ആപ്പിെൻറ ജോലി. നമ്മുടെ ഒാരോരുത്തരുടെയും സ്മാർട്ട് ഫോണുകളിൽ ഉപയോഗിക്കാനാവുന്ന ഇൗ മണംപിടുത്തൻ ആപ്പിെൻറ നിർമാതാക്കൾ ഇസ്രായേൽ കമ്പനിയായ നാനോ സെൻറാണ്.
അതിസൂക്ഷ്മമായ നാനോ കണികകൾകൊണ്ട് നിർമിച്ച ആപ്പിനൊപ്പമുള്ള സെൻസറാണ് ഇൗ ജോലി ചെയ്യുന്നത്. ആപ്പിെൻറ ഇലക്ട്രോണിക് മൂക്കായി പ്രവർത്തിക്കുന്ന സെൻസർ സോപ്പ്, പെർഫ്യൂമുകൾ തുടങ്ങി ഏതു തരത്തിലുള്ള സുഗന്ധവർധക വസ്തുക്കളിൽനിന്നും പുറത്തുവരുന്ന ഗന്ധം പിടിച്ചെടുക്കുന്നു. ഇതാദ്യമായാണ് ഇത്തരത്തിലൊരു ആപ് നിർമിക്കുന്നത്. ഉടൻതന്നെ ആപ് വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണെന്ന്് നിർമാതാക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.