തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് കണ്‍മുന്നില്‍ കാണുന്ന അഴിമതി വിളിച്ചുപറയാനും പ്രതികരിക്കാനും ഇനി ഹൈടെക് സംവിധാനങ്ങളും. വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ ഇതിനായി രണ്ടു മൊബൈല്‍ ആപ്പുകളാണ് തയാറാക്കിയിട്ടുള്ളത്. Arising Kerala, Whistle Now എന്നീ ആപ്പുകളുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്നും അഴിമതിവിരുദ്ധ സമൂഹത്തിന് ജനം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ് ‘മാധ്യമ’ത്തോട് പറഞ്ഞു. അഴിമതിക്കാര്‍ക്കെതിരെ ജനം പ്രതികരിക്കുന്നതുതന്നെ വലിയ കാര്യമാണ്. സുസ്ഥിരവികസനം മുന്‍നിര്‍ത്തിയുള്ള വിജിലന്‍സിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളുടെ സഹകരണം വേണമെന്നും അദ്ദേഹം പറഞ്ഞു.
ആന്‍ഡ്രോയിഡ് ഫോണുകളിലെ പ്ളേ സ്റ്റോറില്‍നിന്ന് Arising Kerala, Whistle Now എന്നീ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. അഴിമതി സംബന്ധിച്ച വിവരങ്ങള്‍, രേഖകള്‍, ഫോട്ടോകള്‍, ശബ്ദ-ദൃശ്യ സന്ദേശങ്ങള്‍ എന്നിവ ആപ്പിലൂടെ അപ്ലോഡ് ചെയ്യാം. വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്താതെ വേണമെങ്കിലും വിവരങ്ങള്‍ കൈമാറാം. ലഭിക്കുന്ന ഡാറ്റ സാങ്കേതിക വിദഗ്ധര്‍ ബന്ധപ്പെട്ട വിജിലന്‍സ് യൂനിറ്റുകളിലേക്ക് കൈമാറും. ഉദ്യോഗസ്ഥര്‍ തുടര്‍നടപടികള്‍ കൈക്കൊള്ളും.
അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും വെളിപ്പെടുത്താനും സൗകര്യം ലഭ്യമാണ്. Arising Kerala ആപ്പില്‍ പരിഹാരനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും സൗകര്യമുണ്ട്. ജനങ്ങള്‍ പോസ്റ്റ് ചെയ്യുന്ന അഴിമതി സംബന്ധിച്ച വാര്‍ത്തകളും ക്ളിപ്പുകളും പോസ്റ്റ് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും സാധിക്കും. വ്യക്തികള്‍ പ്രാദേശികതലത്തില്‍ നേരിട്ട പ്രശ്നങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ സമാന അനുഭവസ്ഥര്‍ക്ക് അഭിപ്രായം രേഖപ്പെടുത്താനും ഇടമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.