ജനീവ: മനുഷ്യ ശരീരത്തിെൻറ അകത്തുകയറി ചികിത്സിക്കുന്ന യന്തിരന്മാർ വരുന്നു. രക്ത ക്കുഴലുകൾ വഴി രോഗാതുരമായ ശരീരഭാഗങ്ങളിലെത്തി മരുന്നുകൾ അവിടെമാത്രം നേരിട്ട് നൽകുകയാണ് ഇത്തരം മൈക്രോ റോബോട്ടുകളുടെ ഗണത്തിൽപെട്ട ‘ഉറുമ്പ് റോബോട്ടു’ക ൾ ചെയ്യുന്നത്. സ്വീസ് ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി ലുസാന്നെ, ഇ.ടി.എച്ച് സൂറിക് എന്നിവിടങ്ങളിൽ നടന്ന ഗവേഷണമാണ് ചികിത്സാരംഗത്ത് നാഴികക്കല്ലായേക്കാവുന്ന കണ്ടുപിടിത്തത്തിന് പിറകിൽ.
രോഗത്തിെൻറ സ്വഭാവമനുസരിച്ച് വലുപ്പത്തിലും രൂപത്തിലും ആവശ്യമായ മാറ്റങ്ങളോടെ നിർമിക്കുന്ന റോബോട്ടുകളിലൂടെ കൃത്യമായ അളവിൽ മരുന്നുകൾ ആവശ്യമുള്ളിടത്ത് മാത്രം എത്തിച്ച് നൽകുകയാണ് ഇതിലൂടെ ചെയ്യുന്നത്. ആന്തരികാവയവങ്ങളിലെ അണുബാധ, മുറിവുകൾ, മുഴകൾ എന്നിവക്ക് ശസ്ത്രക്രിയ കൂടാതെ ചികിത്സ നൽകാൻ പുതിയ സംവിധാനത്തിലൂടെ കഴിയുമെന്ന് ഇ.ടി.എച്ച് സൂറിക്കിലെ ഗവേഷകനായ ബ്രാഡ്ലി നെൽസൺ പറഞ്ഞു. സാേങ്കതിക രംഗത്തെ പുരോഗതിക്കനുസരിച്ച് ഇൗ മാർഗത്തിലൂടെ കൂടുതൽ ഫലപ്രദമായ ചികിത്സ നൽകാനാവുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നിലവിൽ ചികിത്സാരംഗത്തെ ചെലവും ചികിത്സാ കാലയളവും ഗണ്യമായി കുറക്കാൻ റോബോട്ട് ചികിത്സക്ക് കഴിയുമെന്ന് സ്വിസ് ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി ലുസാന്നെയിലെ ശാസ്ത്രജ്ഞൻ സൽമാൻ സകാർ പറഞ്ഞു. ശരീരം പ്രത്യേക കാന്തികവലയത്തിനകത്ത് നിർത്തിയും റോബോട്ടുകളിൽ തന്നെ സഞ്ചരിക്കാനുള്ള സംവിധാനം സൃഷ്ടിച്ചും രക്തക്കുഴലിലൂടെ ലക്ഷ്യസ്ഥാനത്ത് മരുന്നുകൾ എത്തിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.