വാട്​സ്​ ആപിൽ വീണ്ടും സുരക്ഷ വീഴ്​ച; വരുന്നത്​ പെഗാസസ്​ മോഡൽ

കാലിഫോർണിയ: വാട്​സ്​ ആപിൽ വീണ്ടും പെഗാസസ്​ മോഡൽ സ്​പൈവെയർ ആക്രമണം വരുന്നു. വാട്​സ്​ ആപിലെ സുരക്ഷാവീഴ്​ചയെ കുറിച്ച്​ സൂചനകൾ ലഭിച്ചു. ഇക്കുറി എം.പി 4 ഫയലിലൂടെയാണ്​ വാട്​സ്​ ആപിലേക്ക്​ സ്​പൈവെയർ എത്തുന്നത്​.

അജ്ഞാത നമ്പറുകളിൽ നിന്നെത്തുന്ന വീഡിയോ ഫയലുകളിലാണ്​ സ്​പൈവെയർ ഉള്ളത്​. ഇത്തരം ഫയലുകളിൽ ക്ലിക്ക്​ ചെയ്യുന്നതോടെ ഇത്​ ഫോണുകളെ ബാധിക്കുന്നു. ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്​പോൺസ്​ ടീമാണ്​ പുതിയ ഭീഷണിയെ കുറിച്ച്​ മുന്നറിയിപ്പ്​ നൽകിയിട്ടുള്ളത്​​. പെഗാസസ്​ വൈറസിന്​ സമാനമാണ്​ പുതിയ സ്​പൈവെയറെന്നും എമർജൻസി റെസ്​പോൺസ്​ ടീം വ്യക്​തമാക്കുന്നു.

ഇസ്രായേലിലെ ചാരകമ്പനിയായ എൻ.എസ്​.ഒയായിരുന്നു പെഗാസസി​​െൻറ സൃഷ്​ടിക്ക്​ പിന്നിൽ. വാട്​സ്​ ആപ്​ വീഡിയോ കോളിലൂടെ ​ഫോണിലെത്തുന്ന പെഗാസസ്​ പാസ്​വേർഡ്​, കോൺടാക്​ട്​ വിവരങ്ങൾ, കലണ്ടർ ഇവൻറസ്​ എന്നിവയെല്ലാം ചോർത്തുന്നു.

Tags:    
News Summary - Another Pegasus-like spyware-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.