ഏറ്റവും അവസാനമിറങ്ങിയ ആൻഡ്രോയിഡ് ഒ.എസ് പതിപ്പായ ഒാറിയോ തന്നെ പലയിടത്തും കണ്ടുതുടങ്ങുന്നതേയൂള്ളൂ. അപ്പോഴേക്കും അടുത്ത ആൻഡ്രോയിഡിെൻറ ഗുണഗണങ്ങൾ പുറത്തുവരാൻ തുടങ്ങി. വിരലടയാളം, മുഖം എന്നിവ തിരിച്ചറിഞ്ഞ് സുരക്ഷ കൂട്ടുന്ന ബയോമെട്രിക് സ്കാനിങ് സംവിധാനങ്ങൾ ഇപ്പോൾ ആൻഡ്രോയിഡ് ഒാപറേറ്റിങ് സിസ്റ്റത്തിന് ജന്മസിദ്ധമാണ്. എന്തായാലും വരുന്ന പതിപ്പായ ‘ആൻഡ്രോയിഡ് 9.0 പി’യിൽ െഎറിസ് സ്കാനർ (നേത്ര സ്കാനർ) പിന്തുണ ഗൂഗിൾ ഉൾെപ്പടുത്തുമെന്നാണ് റിപ്പോർട്ടുകൾ. അതിനാൽ നേത്ര സ്കാനർ ഫോണിൽ ഇണക്കിച്ചേർക്കുക സ്മാർട്ട്ഫോൺ കമ്പനികൾക്ക് എളുപ്പമായിരിക്കും.
സാംസങ്, ഹ്വാവേ, ഗൂഗിൾ തുടങ്ങിയ കമ്പനികൾക്ക് വിരലടയാള സെൻസർ നിർമിച്ച് നൽകുന്ന ഫിംഗർപ്രിൻറ് കാർഡ്സ് എൻജിനീയർമാർ ആൻഡ്രോയിഡിൽ െഎറിസ് സ്കാർ പിന്തുണ ഏർപ്പെടുത്താനുള്ള ശ്രമങ്ങളിലാണെന്നാണ് മൊബൈൽ സോഫ്റ്റ്വെയർ ഡെവലപ്പർ കൂട്ടായ്മയെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. ആൻഡ്രോയിഡ് പിയുടെ മധുരപ്പേരുകളെക്കുറിച്ചുള്ള അഭ്യൂഹങ്ങളും തുടങ്ങിയിട്ടുണ്ട്.
ഗൂഗിൾ ജീവനക്കാർ ആഭ്യന്തരമായി വിളിക്കുന്നത് പിസ്റ്റാഷിയോ െഎസ്ക്രീം എന്നാണ്. പൈനാപ്പിൾ കേക്ക്, പാൻകേക്ക്, പീനട്ട് ബട്ടർ, പേഡ, പേസ്ട്രി, പോപ്സിക്കിൾ തുടങ്ങിയവയാണ് പുറത്ത് വരുന്ന ശ്രദ്ധേയ പേരുകൾ. ഇൗവർഷം മേയ് എട്ടുമുതൽ പത്തുവരെ നടക്കുന്ന െഡവലപ്പർ കോൺഫറൻസായ Google I/O 2018ൽ ആൻഡ്രോയിഡ് പിയുടെ സവിശേഷതകൾ വെളിപ്പെടുത്തുമെന്നാണ് സൂചന. െഎറിസ് സ്കാനറുള്ള ഗൂഗിൾ പിക്സൽ സ്മാർട്ട്ഫോണുകളും ഇൗ ചടങ്ങിൽ അവതരിപ്പിച്ചേക്കും.
െഎറിസ് സ്കാനർ വരുന്നതോടെ ഫേസ് റെക്കഗ്നീഷ്യനിലെ സുരക്ഷാ പിഴവിൽ നിന്ന് രക്ഷനേടാനും കമ്പനികൾക്ക് കഴിയും. ഒരേ പോലെയുള്ള ഇരട്ടകൾക്കും മുഖത്തിെൻറ ത്രീഡി മോഡലുകൾക്കും ഫേസ് റെക്കഗ്നീഷ്യൻ സംവിധാനത്തെ നിസ്സാരമായി കബളിപ്പിക്കാൻ കഴിഞ്ഞിരുന്നു. പൊട്ടിത്തെറിച്ച് വിവാദമായ സാംസങ് ഗ്യാലക്സി നോട്ട് 7 ആണ് െഎറിസ് സ്കാനിങ് സാേങ്കതികവിദ്യയുമായി വന്ന ആദ്യ സ്മാർട്ട്ഫോൺ.
ഇൗയിടെ അവതരിപ്പിച്ച സാംസങ് ഗ്യാലക്സി എസ് 9, എസ് 9 പ്ലസ് എന്നിവയിൽ െഎറിസ് സ്കാനറും ഫേസ് റെക്കഗ്നീഷ്യനുമുണ്ട്. വെളിച്ചവ്യതിയാനത്തിന് അനുസരിച്ച് ഇഷ്ടമുള്ള സംവിധാനം ഉപയോഗിക്കാം. ഒാറിയോയുമായി വരുന്ന ഇൗ രണ്ടിലും ആൻഡ്രോയിഡ് പി അപ്ഡേറ്റും വേഗത്തിൽ ലഭിക്കുമെന്നാണ് റിപ്പോർട്ട്. ആൻഡ്രോയിഡ് 4.0 െഎസ്ക്രീം സാൻവിച്ച് പതിപ്പിലാണ് ആദ്യമായി മുഖം തിരിച്ചറിയൽ സംവിധാനം ഗൂഗിൾകൊണ്ടുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.