അമ്പരപ്പിക്കും ഇൗ ഗൂഗിൾ സാ​േങ്കതിക വിദ്യ

കാലിഫോർണിയ: സെർച്ചിങ്ങി​​​െൻറ തലവര മാറ്റാൻ ഒരുങ്ങുകയാണ്​ പുതിയ സാ​േങ്കതിക വിദ്യയിലൂടെ ഗുഗിൾ. ലെൻസ്​ എന്നാണ്​ ഇതി​​​െൻറ പേര്​​. ആൽഫബെറ്റുകൾ അടിസ്ഥാനമാക്കിയ സെർച്ചിങ്ങിന്​ പകരം ആഗ്​മ​​െൻറഡ്​ റിയലാറ്റിയുടെ സഹായത്തോടെയുള്ള സെർച്ചിങാണ്​ ഗൂഗിൾ  അവതരിപ്പിക്കുന്നത്​.  

ഉദാഹരണമായി നമ്മുടെ സ്​മാർട്ട്​ഫോൺ കാമറ ഒരു പൂവിന്​ നേരെ പിടച്ചാൽ ലെൻസ്​ സാ​േങ്കതിക വിദ്യയുടെ സഹായത്തോടെ  അത്​ പൂവാണെന്ന്​ ഗൂഗിൾ നമുക്ക്​ പറഞ്ഞു തരും. വാക്കുകൾ വേണ്ടാത്ത കാഴ്​ചയെ അടിസ്ഥാനമാക്കിയുള്ള സെർച്ചിങ്,​ അതാണ്​ ഗൂഗിൾ ലെൻസിലൂടെ ഉദ്ദേശിക്കുന്നത്​. വെബിലുള്ള ചിത്രത്തെ പറ്റിയും മൊബൈലിൽ പ്ലേ ചെയ്യുന്ന വിഡിയോയെ കുറിച്ചും ഒരു സി​നിമ തിയേറ്ററിന്​ പേരിന്​ നേരെ ചൂണ്ടിയാൽ അതിനെ കുറിച്ചുള്ള വിവരങ്ങളും ലെൻസ്​ നൽകും.

മറ്റൊരു പ്രത്യേകത വൈ-ഫൈ റൂട്ടറിന്​ നേരെ ഫോൺ തിരിച്ച്​ പിടിച്ചാൽ ഒാ​േട്ടാമാറ്റിക്കായി ലെൻസ്​ ആ നെറ്റ്​വർക്കിലേക്ക്​ കടക്കും. ഒരു സിനിമ പോസ്​റ്ററിന്​ നേരെയാണ്​ പിടിക്കുന്നതെങ്കിൽ നമ്മുടെ ഫോണിലെ കലണ്ടറിൽ ആ സിനിമ സേവ്​ ആവുകയും  റീലിസാവുന്ന സമയത്ത്​ അതിനെ കുറിച്ച്​ ലെൻസ്​ നമുക്ക്​ വിവരങ്ങൾ നൽകുകയും ചെയ്യും. ഇത്തരത്തിൽ സെർച്ചിങ്​ എന്നതിനെ പൂർണമായും പുനർ നിർമിക്കുകയാണ്​  ലെൻസിലൂടെ ഗൂഗിൾ. 

ആപ്പിളി​​​െൻറ വോയ്​സ്​ അസിസ്​റ്റ്​ സിസ്​റ്റമായ സിരിക്ക്​ ​വെല്ലുവിളി ഉയർത്തുകയാണ്​ ലെൻസിലൂടെ ഗൂഗിൾ പ്രധാനമായും ലക്ഷ്യം വെക്കുന്നത്​. എന്നാൽ ഇന്ത്യപോലുള്ള രാജ്യങ്ങളിൽ ലെൻസി​​​െൻറ എതെല്ലാം സാ​േങ്കതിക വിദ്യകൾ കൃത്യമായി പ്രവർത്തിക്കുമെന്നത്​ സംശയമാണ്​. എന്തായാലും ലെൻസിൽ വരും ദിവസങ്ങളിൽ കൂടുതൽ കാര്യങ്ങൾ ഗൂഗിൾ കൂട്ടിച്ചേർക്കുമെന്നാണ്​ പ്രതീക്ഷ.

Tags:    
News Summary - Alphabet isn't fooling around with Google Lens

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.