പഞ്ചായത്തുകളിൽ 100 എം.ബി.പി.എസ്​ വേഗതയിൽ ഇൻറർനെറ്റ്​ വരുന്നു

ന്യൂഡൽഹി: ഇന്ത്യയിലെ എല്ലാ പഞ്ചായത്തുകളിലും 2018ൽ 100 എം.ബി.പി.എസ് വേഗതയിൽ  ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സേവനം ലഭ്യമാക്കുമെന്ന് ടെലികോം സഹമന്ത്രി മനോജ് സിൻഹ. രാജ്യത്ത് 90,000 കിലോ മീറ്റർ ദൂരത്തിൽ ഒപ്ടികൽ ഫൈബർ കേബിൾ ശൃഖലയുണ്ട്. 2018ൽ എല്ലാ പഞ്ചായത്തുകളിലും വേഗത കൂടിയ ഇൻറർനെറ്റ് സേവനം ലഭ്യമാക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് ഉള്ളതെന്നും സിൻഹ പറഞ്ഞു. ഡിജിറ്റൽ ഡിവൈഡ് ഇല്ലാതാക്കി ഏല്ലാവർക്കും ഇൻറർനെറ്റ് സേവനം എത്തിക്കാനുള്ള സർക്കാരിെൻറ ലക്ഷ്യത്തിെൻറ ഭാഗമാണ് പുതിയ പദ്ധതി. ന്യൂസ്18 ചാനൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് എല്ല സ്ഥലങ്ങളിലും ഇൻറർനെറ്റ് സേവനം നൽകാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും അറിയിച്ചു. മുഴുവൻ കുടുംബങ്ങൾക്കും 15 എം.ബി.പി.എസ് വേഗതയിൽ ഇൻറർനെറ്റ് സേവനം നൽകുകയാണ് സർക്കാർ ലക്ഷ്യമെന്ന് നായിഡു കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം യു.എസിനെ പിന്നിലാക്കി ഏറ്റവും കൂടുതൽ ആളുകൾ ഫേസ്ബുക്ക് ഉപയോഗിക്കുന്ന രാജ്യമായി ഇന്ത്യ മാറിയിരുന്നു. ഇൻറർനെറ്റ് കണക്ടിവിറ്റ് രംഗത്ത് വൻസാധ്യതയാണ് ഇന്ത്യയിൽ ആഗോള കമ്പനികൾ കാണുന്നത്. ഗൂഗിൾ ഇന്ത്യൻ റെയിൽവേയുമായി സഹകരിച്ച് റെയിൽവേ സ്റ്റേഷനുകളിൽ സൗജന്യ വൈ-ഫൈ സേവനം ആരംഭിച്ചിരുന്നു. സൗജന്യ ഇൻറർനെറ്റ് സേവനം അവതരിപ്പിക്കാനുള്ള ഫേസ്ബുക്കിെൻറ പദ്ധതി സർക്കാരിെൻറ എതിർപ്പ് മൂലം നടന്നിരുന്നില്ല.

Tags:    
News Summary - All Indian Gram Panchayats to get Upto 100 Mbps of Net Speed by End of 2018

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.