'രാജ്യത്തെ വേഗമേറിയ നെറ്റവർക്ക്' എയർടെല്ലി​െൻറ വാദം തെറ്റെന്ന് ​ജിയോ

മുംബൈ: ഇൻറർനെറ്റ്​ വേഗതയെ സംബന്ധിച്ച്​ എയർടെല്ലും ജിയോയും പുതിയ പോർമുഖം  തുറക്കുന്നു. രാജ്യത്തെ വേഗമേറിയ നെറ്റ്​വർക്കാണെന്ന എയർടെല്ലി​െൻറ അവകാശവാദത്തിനെതിരെയാണ്​ റിലയൻസ്​ ജിയോ രംഗത്തെത്തിയിരിക്കുന്നത്​. എയർടെല്ലി​െൻറ അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന്​ ആരോപിച്ച്​ ജിയോ വക്കീൽ നോട്ടീസ്​ അയച്ചു.

ഇൻറർനെറ്റ്​ വേഗത കണക്കാക്കുന്ന എജൻസിയായ ഉക്​ലയുടെ പഠനങ്ങളിൽ എയർടെല്ലാണ്​ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ നെറ്റ്​വർക്ക്​ എന്ന കണ്ടെത്തിയിട്ടുണ്ടെന്നാണ്​ കമ്പനിയുടെ അവകാശവാദം. എന്നാൽ ജിയോ ഇത്​ നിരാകരിക്കുന്നു. ഉക്​ല തങ്ങളെയാണ്​ വേഗതയേറിയ നെറ്റ്​വർക്കായി പ്രഖ്യാപിച്ചെന്നാണ്​ ജിയോയുടെ അവകാശവാദം. ഇതാണ്​ പുതിയ നിയമയുദ്ധത്തിന്​ തുടക്കമിട്ടിരിക്കുന്നത്​.

റിലയൻസ്​ ജിയോ നൽകുന്ന സൗജന്യങ്ങൾക്കെതിരെ നേരത്തെ മറ്റ് മൊബൈൽ​ സേവനദാതാക്കൾ രംഗത്തെത്തിയിരുന്നു. ഇത്​ സംബന്ധിച്ച്​ ടെലികോം റെഗുലേറ്ററി അതോറിറ്റി ട്രായിക്ക്​ പരാതിയും നൽകിയിരുന്നു. എന്നാൽ ട്രായ്​ ജിയോക്ക്​ അനുകൂലമായി നിലാപാടെടുക്കുകയായിരുന്നു. ജിയോക്ക്​ ഇൻറർകോം കണക്ഷൻ നൽകാത്ത  സംഭവത്തിൽ മറ്റ്​ മൊബൈൽ സേവനദാതാക്കൾക്ക്​ ട്രായ്​ പിഴ ചുമത്തുകയും ചെയ്തിരുന്നു.

Tags:    
News Summary - Airtel's 'Fastest Network' Claim Misleading, Alleges Jio

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.